ച​ന്ദ്ര​യാ​ൻ-2; പ്ര​ധാ​ന​മ​ന്ത്രി രാ​വി​ലെ എട്ട് മണിക്ക് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും 

ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​യി​രി​ക്കും അ​ദ്ദേ​ഹം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക
ച​ന്ദ്ര​യാ​ൻ-2; പ്ര​ധാ​ന​മ​ന്ത്രി രാ​വി​ലെ എട്ട് മണിക്ക് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും 

​ന്യൂഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇന്ന് രാ​വി​ലെ എട്ട് മണിക്ക് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യത്തെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം എത്തുന്നത്. ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​യി​രി​ക്കും അ​ദ്ദേ​ഹം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​.

അ​വ​സാ​ന ഘ​ട്ടം വ​രെ​യെ​ത്തി​യ ചന്ദ്രയാൻ 2വിന്റെ സോ​ഫ്റ്റ് ‌ലാ​ൻ​ഡിം​ഗ് വിജയകരമായിരുന്നില്ല.  റഫ് ബ്രേക്കിങ് വിജയകരമായി പൂർത്തിയാക്കിയശേഷം ഫൈ​ന്‍ ലാ​ന്‍​ഡി​ങ്ങി​നി​ടെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രിക്കുകയായിരുന്നു. ച​ന്ദ്ര​നി​ൽ നി​ന്ന് 2.1 കി.​മീ മാ​ത്രം അ​ക​ലെ​വ​ച്ച് വി​ക്രം ലാ​ൻ​ഡ​റി​ൽ നി​ന്നു​ള്ള സി​ഗ്ന​ൽ ന​ഷ്ട​മാ​യെ​ന്നും വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെന്നുമാണ് ഒടുവില്‍ ഇസ്രോ അധികൃതർ അറിയിച്ചത്. 

ചാന്ദ്രദൗത്യം വീക്ഷിക്കാൻ പ്രധാനന്ത്രി ഇന്നലെ ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ത്തി​ൽ എത്തിയിരുന്നു. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതിന് പിന്നാലെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ഇവിടെനിന്ന് മടങ്ങിയത്. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഇതുവരെ കൈവരിച്ചത് ചെറിയ നേട്ടമല്ലെന്നും ഇതിനുശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ച് ആലോചിക്കണ്ട എന്നും മോദി അവരോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com