നിങ്ങളെ പോലെ ഒരു തെമ്മാടി രാഷ്ട്രമല്ല ഇന്ത്യ, നൂറ് ചന്ദ്രയാന്‍ ദൗത്യങ്ങള്‍ക്കുള്ള കഴിവുണ്ട്; പാകിസ്ഥാന്‍ ട്രോളുകള്‍ക്ക് ചുട്ടമറുപടി 

ഉപഭൂഖണ്ഡത്തിന് എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ ദൗത്യം എന്ന് മനസ്സിലാക്കാതെയാണ് പാകിസ്ഥാനില്‍ നിന്നുമുള്ള ഇത്തരത്തിലുള്ള പരിഹാസങ്ങളെന്ന് ഇന്ത്യ
നിങ്ങളെ പോലെ ഒരു തെമ്മാടി രാഷ്ട്രമല്ല ഇന്ത്യ, നൂറ് ചന്ദ്രയാന്‍ ദൗത്യങ്ങള്‍ക്കുള്ള കഴിവുണ്ട്; പാകിസ്ഥാന്‍ ട്രോളുകള്‍ക്ക് ചുട്ടമറുപടി 

ന്യുഡല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയതിനെ പരിഹസിച്ച് പാകിസ്ഥാനില്‍ നിന്നും നിരവധി ട്രോളുകളാണ് പുറത്തുവന്നത്. ഇതിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയിലെ സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍. ഉപഭൂഖണ്ഡത്തിന് എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ ദൗത്യം എന്ന് മനസ്സിലാക്കാതെയാണ് പാകിസ്ഥാനില്‍ നിന്നുമുള്ള ഇത്തരത്തിലുള്ള പരിഹാസങ്ങളെന്ന് ഇന്ത്യ മറുപടി നല്‍കി.

'എന്താണ് പാകിസ്ഥാന് ഇക്കാര്യം മനസ്സിലാവാതെ പോകുന്നത്?, ചന്ദ്രയാന്റെ ചെലവ് പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ മുകളില്‍ വരും. ഇന്ത്യയ്ക്ക് ഇനിയും 100 ചന്ദ്രയാന്‍ ദൗത്യവുമായി രംഗത്തുവരാനുളള കഴിവുണ്ട്. പാകിസ്ഥാനെ പോലെ ഒരു തെമ്മാടി രാഷ്ട്രമല്ല ഇന്ത്യ'- ഒരു ട്വീറ്റിലെ വാചകങ്ങള്‍ ഇപ്രകാരമാണ്. 

'ഇന്ത്യ പരാജയപ്പെട്ടിട്ടില്ല, ലാന്‍ഡറുമായുളള ബന്ധം വിട്ടുപോയി എന്നുമാത്രം... ബഹിരാകാശരംഗത്തെ പ്രമുഖ സ്ഥാപനമായ അമേരിക്കയിലെ നാസയ്ക്ക് പോലും പരാജയം സംഭവിച്ചിട്ടുണ്ട്, പരാജയങ്ങള്‍ വിജയത്തിന്റെ ചവിട്ടുപടികളാണ്, വിജയത്തിന് വേണ്ടിയുളള തയ്യാറെടുപ്പ് മാത്രമായി ഈ പരാജയത്തെ കണ്ടാല്‍ മതി... ഒരു പരാജയത്തിന്റെ പേരില്‍ ഐഎസ്ആര്‍ഒയെ അളക്കാന്‍ നോക്കേണ്ട..., ആരും ഇതുവരെ പോകാത്ത സ്ഥലത്ത് പോകാന്‍ ഇന്ത്യ നടത്തിയ ശ്രമത്തെ തന്നെ ആദ്യവിജയമായി കാണാവുന്നതാണ്. നമ്മള്‍ ആ ദൗത്യത്തില്‍ പരാജയപ്പെട്ടിട്ടില്ല, വിജയത്തില്‍ നിന്ന് അല്‍പ്പം അകന്നു എന്നുമാത്രം...,'- ഇത്തരത്തില്‍ പാകിസ്ഥാന്‍ ട്രോളുകള്‍ക്ക് മറുപടി നല്‍കുന്ന നിരവധി ട്വിറ്റുകളും കമന്റുകളുമാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com