ജെഎന്‍യുവില്‍ ചുവപ്പുതന്നെ; ഇടത് സഖ്യം ഏറെ മുന്നില്‍, അന്തിമ ഫലം കോടതിയിലേക്ക്

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പകുതി വോട്ടുകള്‍ എണ്ണക്കഴിഞ്ഞപ്പോള്‍ ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് മുന്‍തൂക്കം
ജെഎന്‍യുവില്‍ ചുവപ്പുതന്നെ; ഇടത് സഖ്യം ഏറെ മുന്നില്‍, അന്തിമ ഫലം കോടതിയിലേക്ക്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പകുതി വോട്ടുകള്‍ എണ്ണക്കഴിഞ്ഞപ്പോള്‍ ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് മുന്‍തൂക്കം. പ്രധാനപ്പെട്ട നാലു സീറ്റുകളിലും എസ്എഫ്‌ഐ-എഐഎസ്എഫ്-എഐഎസ്എ-ഡിഎസ്എഫ് സഖ്യം ലീഡ് ചെയ്യുന്നു. സെപ്റ്റംബര്‍ 17വരെ ഫലം പ്രഖ്യാപിക്കരുത് എന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ കോടതിക്ക് മുന്നില്‍ അന്തിമ ഫലം സമര്‍പ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. 

എസ്എഫ്‌ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയെഷി ഘോഷ് 2,069ലോട്ടിന് ലീഡ് ചെയ്യുകയാണ്. എബിവിപിയുടെ മനിഷ് ജന്‍ഗിത് 981 വോട്ട് നേടി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 985 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്. 

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ സാകേത് മൂണ്‍ 3,028വോട്ട് നേടി ലീഡ് ചെയ്യുന്നു. എബിവിപി സ്ഥാനാര്‍ത്ഥി ശ്രുതി അഗ്നിഹോത്രി 1,165വോട്ടുമായി ഏറെ പിന്നിലാണ്. 

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ സതീഷ് ചന്ദ്ര യാദവ് 2,228വോട്ടിന് മുന്നില്‍ നില്‍ക്കുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ എംഡി ഡാനീഷ് 2,938വോട്ടിന് ലീഡ് ചെയ്യുന്നു. 

കൗണ്‍സിലര്‍ സ്ഥാനത്തങ്ങളിലേക്ക് മത്സരിക്കാന്‍ തങ്ങളുടെ നോമിനേഷന്‍ സ്വീകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പ്രഖ്യാപിക്കരുതെന്ന് കോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍ 17ന് മുമ്പ് പ്രഖ്യാപിക്കരുത് എന്നാണ് ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com