രാംജഠ് മലാനി അന്തരിച്ചു

നിയമരംഗത്തെയും രാഷ്ട്രീയരംഗത്തെയും അതികായന്മാരില്‍ ഒരാളാണ് രാംജഠ് മലാനി 
രാംജഠ് മലാനി അന്തരിച്ചു

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാംജത് മലാനി അന്തരിച്ചു. 96 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. നിലവില്‍ രാജ്യസഭാംഗമാണ്. 

അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരില്‍ നിയമവകുപ്പ് മന്ത്രിയായിരുന്നു, നഗര വികസന വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. ബിജെപി അംഗമായിരുന്ന ജഠ്മലാനി, അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ശിഖാര്‍പൂറില്‍ 1923ലാണ് ജഠ്മലാനിയുടെ ജനനം. രാം ഭൂല്‍ചന്ദ് ജഠ്മലാനി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. നിയമരംഗത്തെയും രാഷ്ട്രീയരംഗത്തെയും അതികായന്മാരില്‍ ഒരാളായാണ് രാംജത് മലാനിയെ കണക്കാക്കിയിരുന്നത്. പ്രശസ്ത അഭിഭാഷകനായ മഹേഷ് ജഠ്മലാനി മകനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com