നല്ല റോഡുകളാണ് അപകടങ്ങൾക്ക് കാരണം ; വിചിത്രവാദവുമായി മന്ത്രി

റോഡുകള്‍ മോശമാകുമ്പോഴല്ല, മറിച്ച് നല്ലതാകുമ്പോഴാണ് അപകടങ്ങൾ കൂടുന്നത്
നല്ല റോഡുകളാണ് അപകടങ്ങൾക്ക് കാരണം ; വിചിത്രവാദവുമായി മന്ത്രി

ബം​ഗലൂരു: മിക്ക അപകടങ്ങള്‍ക്കും കാരണം  നല്ല റോഡുകളാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി.   മോശം റോഡുകള്‍ കാരണം അപകടം സംഭവിക്കുന്നില്ലെന്നും, എന്നാല്‍ മികച്ചതും സുരക്ഷിതവുമായ റോഡുകള്‍ കാരണമാണ് അപകടങ്ങള്‍ സംഭവിക്കുന്നതെന്നും കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്‌റോള്‍ പറഞ്ഞു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റോഡുകള്‍ മികച്ച നിലവാരത്തിലായതാണ് അപകടനിരക്ക് വര്‍ധിക്കാന്‍ കാരണം. റോഡുകള്‍ മോശമാകുമ്പോഴല്ല, മറിച്ച് നല്ലതാകുമ്പോഴാണ് അപകടങ്ങൾ കൂടുന്നത്. നമ്മുടെ റോഡുകളില്‍ ഇപ്പോള്‍ മണിക്കൂറില്‍ നൂറു കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് അപകടങ്ങളുടെ എണ്ണവും കൂടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ട്രാഫിക് നിയമലംഘനത്തിന് വൻപിഴ ഈടാക്കുമ്പോൾ ജനങ്ങൾ നല്ല രോഡുകൾ ആവശ്യപ്പെടില്ലേ എന്ന ചോദ്യത്തിനാണ് ഉപമുഖ്യമന്ത്രിയുടെ വിചിത്രമായ വിശദീകരണം. അതേസമയം, മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി ലക്ഷ്മണ്‍ സാവഡി പറഞ്ഞു. ഗുജറാത്ത്,മഹാരാഷ്ട്ര സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ചുവരികയാണ്.  സാധാരണക്കാരന് ഭാരമാവാത്ത രീതിയില്‍ നിയമം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com