പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാര്‍; തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍; കരസേനാ മേധാവി

പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ജനറല്‍ റാവത്ത്
പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാര്‍; തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍; കരസേനാ മേധാവി

അമേഠി: പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം. 

രാജ്യത്തിന്റെ അഖണ്ഡതയ്ക്കായാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് അധീനകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനായി ഇന്ത്യ ഏതറ്റം വരെ പോകുമെന്ന നിലപാടും ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വ്യ്ക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പാക്കിസ്ഥാനുമായി ഇനി  എന്തെങ്കിലും ചര്‍ച്ചയുണ്ടാകുന്നെണ്ടെങ്കില്‍ പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനോട് യോജിക്കുന്ന സമീപനമാണ് കരസേനാ മേധാവിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. രാജ്യത്തെ സൈന്യം എന്തിനും തയ്യാറാണ്. ഇക്കാര്യത്തില്‍ രാഷ്ട്രിയ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. 

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതാണ് യാഥാര്‍ത്ഥ്യവും സത്യവുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുപ്പത്് വര്‍ഷമായി കശ്മിരി ജനത അഭിമുഖീകരിച്ചത് ഭീകരവാദത്തെയാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ സമാധാനത്തിന്റെതായ അന്തരീക്ഷം സൃഷ്ടിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com