ഏഴു ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പം, പത്തടി ഉയരത്തില്‍ മതില്‍; പൗരത്വ പട്ടികയില്‍ പുറത്തായവര്‍ക്കായി തടങ്കല്‍പാളയം ഒരുങ്ങുന്നു, റിപ്പോര്‍ട്ട്

ഏഴു ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പം, പത്തടി ഉയരത്തില്‍ മതില്‍; പൗരത്വ പട്ടികയില്‍ പുറത്തായവര്‍ക്കായി തടങ്കല്‍പാളയം ഒരുങ്ങുന്നു, റിപ്പോര്‍ട്ട്
നിര്‍മാണം പുരോഗമിക്കുന്ന തടങ്കല്‍പാളയം, റോയിട്ടേഴ്‌സ് ചിത്രം
നിര്‍മാണം പുരോഗമിക്കുന്ന തടങ്കല്‍പാളയം, റോയിട്ടേഴ്‌സ് ചിത്രം

ഗോള്‍പാര (അസം):  പൗരത്വ പട്ടികയില്‍ നിന്നു പുറത്തായവര്‍ക്കായി അസമില്‍ നിര്‍മിക്കുന്ന 10 കരുതല്‍ തടങ്കല്‍പാളയങ്ങളില്‍ ആദ്യത്തേത് നിര്‍മാണം പുരോഗമിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഏഴു ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പത്തില്‍ പത്തടി ഉയരമുള്ള മതിലുകളോടെയാണ് നിര്‍മാണം. 

ഗുവാഹതിയില്‍ നിന്ന് 150 കിലോമീറ്ററോളം അകലെ ഗോള്‍പാരയിലെ വനം വെട്ടിത്തെളിച്ചാണു തടങ്കല്‍പാളയം നിര്‍മിത്തുന്നത്. 3,000 പേരെ തടവില്‍ വയ്ക്കാനാവുമെന്നാണ് റിപ്പോര്‍ട്ട്. 10 അടി ഉയരമുള്ള മതിലുകളും നിരീക്ഷണ ടവറുകളും സ്ഥാപിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ താമസമൊരുക്കും. സ്‌കൂള്‍, ആശുപത്രി സൗകര്യങ്ങള്‍ എന്നിവ പാളയത്തിലുണ്ടാവും. 

അസം പൗരപട്ടികയില്‍ നിന്നു പുറത്തായ തൊഴിലാളികളാണു നിര്‍മാണജോലികള്‍ ചെയ്യുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com