തീരുമാനം മാറ്റി; ധനമന്ത്രി നാളെ മാധ്യമങ്ങളെ കാണില്ല

ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി
തീരുമാനം മാറ്റി; ധനമന്ത്രി നാളെ മാധ്യമങ്ങളെ കാണില്ല

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെ മറികടക്കാന്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി നിര്‍മല സീതാരാമന്‍ നാളെ മാധ്യമങ്ങളെ കാണുമെന്നായിരുന്നു റിപ്പോര്‍്ട്ടുകള്‍ . ഇതിന് പിന്നാലെയാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ജിഎസ്ടി നിരക്കുകളില്‍ ഘടനാപരമായ മാറ്റം വരുത്തുന്നത് അടക്കമുളള നിര്‍ണായ പ്രഖ്യാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറ്റവും താഴ്ന്ന നികുതി സ്ലാബില്‍ മാറ്റം വരുത്തുന്നത് അടക്കം സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്നതിനുളള തുടര്‍നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് സൂചന. ഇതിന്റെ ചുവടുപിടിച്ച് നാളെ നിര്‍മല സീതാരാമന്‍ മാധ്യമങ്ങളെ കാണുകയും നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന വാഹന മേഖലയ്ക്ക് ഇളവു നല്‍കും എന്നാണ് മറ്റൊരു സൂചന. യാത്രാവാഹനങ്ങളുടെ നികുതി 28ശതമാനത്തില്‍ നിന്ന് 18ശതമാനമാക്കിയേക്കും. 12,18ശതമാനം നികുതി സ്ലാബുകള്‍ ലയിപ്പിക്കാനുള്ള ആലോചനയും സര്‍ക്കാര്‍ തലത്തില്‍ സജീവമായി നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com