വിദേശ ബാങ്കുകളിലെ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

മുകേഷ് അംബാനിയുടെ ഭാര്യയ്ക്കും മുന്ന് കുട്ടികള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്
വിദേശ ബാങ്കുകളിലെ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പേരില്‍ അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ ഭാര്യയ്ക്കും മുന്ന് കുട്ടികള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജനീവയിലെ എച്ച് എസ് ബി സി ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്ര്സ്റ്റിന്റെ അക്കൗണ്ടിനെ കുറിച്ചാണ് വിശദീകരണം തേടിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദായ നികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അംബാനിയുടെ കുടുംബം അഭിപ്രായപ്പെട്ടു. 

2015 ലെ കള്ളപ്പണനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് മുകേഷ് അംബാനിയുടെ കുടുംബത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. എച്ച് എസ് ബി സിയെ നിക്ഷേപവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നല്‍കിയത്.  ഈ അക്കൗണ്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. 

വിദേശ അക്കൗണ്ടുകള്‍ സംബന്ധിച്ച് 2011ലാണ്  ഇന്ത്യയ്ക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വസ്തുതകള്‍ കണ്ടെത്തിയത്. പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് നോട്ടീസ് നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com