ഗോദാവരിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം; 23 പേരെ രക്ഷപ്പെടുത്തി, തിരച്ചില്‍ തുടരുന്നു

61 പേര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്
ഗോദാവരിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം; 23 പേരെ രക്ഷപ്പെടുത്തി, തിരച്ചില്‍ തുടരുന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 11 ആയി. 61 പേര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ 23 പേരെ രക്ഷിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുന്നു.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദേവിപട്ടണത്താണ് സംഭവം. 11 ജീവനക്കാര്‍ ഉള്‍പ്പെടെ 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്.  30 അംഗങ്ങള്‍ വീതം ഉള്‍പ്പെടുന്ന രണ്ട് ദേശീയ ദുരന്തനിവാരണ സേന അടക്കം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.   

ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കനത്തമഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുഴയില്‍ വെളളത്തിന്റെ ഒഴുക്ക് ശക്തമാണ്. വിനോദ സഞ്ചാരകേന്ദ്രമായ പാപികൊണ്ടലൂ ലക്ഷ്യമാക്കി ഗാണ്ഡി പോച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വിനോദസഞ്ചാരികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com