ഫോണുകള്‍ നിശ്ചലം, പക്ഷേ ബില്ലിന് കുറവൊന്നുമില്ല; കശ്മീരിലെ അടഞ്ഞു കിടന്ന സ്‌കൂളുകളും ഫീസ് വാങ്ങുന്നു

'ആഗസ്റ്റ് 5 മുതല്‍ ഫോണ്‍ വിളിക്കാനോ, ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ കശ്മീരില്‍ കഴിയുന്നില്ല. എന്നിട്ടും തനിക്ക് 779 രൂപയുടെ ബില്ലാണ് എയര്‍ടെല്‍ അയച്ചത്'
ഫോണുകള്‍ നിശ്ചലം, പക്ഷേ ബില്ലിന് കുറവൊന്നുമില്ല; കശ്മീരിലെ അടഞ്ഞു കിടന്ന സ്‌കൂളുകളും ഫീസ് വാങ്ങുന്നു

ശ്രീനഗര്‍: താഴ് വരയിലെ ഫോണുകള്‍ നിശ്ചലമായിട്ട് ഒന്നര മാസം കഴിഞ്ഞു. ഫോണ്‍ നിശ്ചലമായിരുന്നെങ്കിലും കമ്പനി ഉപയോക്താക്കള്‍ക്ക് ബില്‍ അയക്കുന്നതില്‍ ഒരു മുടക്കും വരുത്തുന്നില്ലെന്നാണ് കശ്മീരിലെ ജനങ്ങള്‍ പറയുന്നത്. 

ആഗസ്റ്റ് 5 മുതല്‍ ഫോണ്‍ വിളിക്കാനോ, ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ കശ്മീരില്‍ കഴിയുന്നില്ല. എന്നിട്ടും തനിക്ക് 779 രൂപയുടെ ബില്ലാണ് എയര്‍ടെല്‍ അയച്ചത്. ഇവരീ ചാര്‍ജ് ചെയ്തിരിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നാണ് സഫകദല്‍ പ്രദേശവാസിയായ ഒബൈദ് പറയുന്നത്. 

സാധാരണ 380 രൂപയാണ് ബിഎസ്എന്‍എ ഉപയോക്താവായ തനിക്ക് ബില്‍ വന്നിരുന്നത് എന്ന് മുഹമ്മദ് ഉമര്‍ എന്നയാള്‍ പറയുന്നു. എന്നാല്‍, ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിഷേധിക്കപ്പെട്ട കാലയളവിലെ ബില്ലില്‍ 470 രൂപയാണ് ബിഎസ്എന്‍എല്‍ ചാര്‍ജ് ചെയ്തിരിക്കുന്നത് എന്ന് ഇയാള്‍ പറഞ്ഞു. 

2016ലെ സംഘര്‍ഷത്തിനും, 2014ലെ പ്രളയത്തിനും പിന്നാലെ ഈ ബില്ലുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് പറഞ്ഞത് പോലെ ഇത്തവണം അങ്ങനെയൊരു തീരുമാനം അധികാരികളില്‍ നിന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഇവര്‍. അടഞ്ഞു കിടക്കുകയായിരുന്ന മാസങ്ങളിലെ ഫീസ് നല്‍കാന്‍ നിര്‍ദേശിച്ച് സ്‌കുളുകളും രംഗത്തെത്തിയിട്ടുണ്ട്. ഫീസിന് പുറമെ, ഈ മാസങ്ങളിലെ വാഹനവാടകയും നല്‍കണം എന്നാണ് സ്‌കൂളുകളുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com