1965ലേയും 1971ലേയും തെറ്റുകള്‍ ആവര്‍ത്തിക്കരുത്; പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ് 

പാകിസ്ഥാന്റെ മണ്ണില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ആ രാജ്യത്തെ കൂടുതല്‍ ശിഥിലീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
1965ലേയും 1971ലേയും തെറ്റുകള്‍ ആവര്‍ത്തിക്കരുത്; പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ് 

പട്‌ന: പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. 1965ലേയും 1971ലേയും തെറ്റുകള്‍ പാകിസ്ഥാന്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബിഹാറിലെ പട്‌നയില്‍ ബിജെപി സംഘടിപ്പിച്ച ജന്‍ ജാഗരണ്‍ സഭയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. പാകിസ്ഥാന്റെ മണ്ണില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ആ രാജ്യത്തെ കൂടുതല്‍ ശിഥിലീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ കുറിച്ചും രാജ്‌നാഥ് സിങ് പരാമര്‍ശിച്ചു. ജമ്മു കശ്മീരിലെ നാലില്‍ മൂന്ന് ശതമാനം ആളുകളും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കശ്മീരില്‍ ഭീകര വാദം രൂപം കൊള്ളാനുള്ള ഏറ്റവും വലിയ കാരണങ്ങള്‍ ആര്‍ട്ടിക്കിള്‍ 370ഉം ആര്‍ട്ടിക്കിള്‍ 35 എയുമാണ്. ഭീകരവാദം കശ്മീരിനെ രക്തരൂഷിതമാക്കി. ഭീകരവാദികളെ സൃഷ്ടിക്കാന്‍ പാകിസ്ഥാന് എത്ര ധൈര്യമുണ്ടെന്ന് ഇനി കാണട്ടെയെന്നും രാജ്‌നാഥ് സിങ് ആരാഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com