കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പിന് പുതിയ തിയതി പ്രഖ്യാപിച്ചു; വിധിയെഴുതുന്നത് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ മണ്ഡലങ്ങള്‍

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പിന് പുതിയ തിയതി പ്രഖ്യാപിച്ചു; വിധിയെഴുതുന്നത് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ മണ്ഡലങ്ങള്‍

ബിജെപി അധികാരത്തിലേറാന്‍ കാരണമായ രാഷ്ട്രീയ പ്രതിസന്ധിയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തിയതിയാണ് പ്രഖ്യാപിച്ചത്

ബാംഗളൂര്‍; കര്‍ണാടകയില്‍ നീട്ടിവെച്ച 15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള പുതിയ തിയതി പ്രഖ്യാപിച്ചു. ബിജെപി അധികാരത്തിലേറാന്‍ കാരണമായ രാഷ്ട്രീയ പ്രതിസന്ധിയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തിയതിയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. ഡിസംബര്‍ 11 ന് ഫലപ്രഖ്യാപനം നടക്കും. 

കര്‍ണാടകയിലെ 15 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരായ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് വോട്ടെടുപ്പ് നീട്ടിയത്. കര്‍ണാടകയില്‍ ഒക്ടോബര്‍ 21നായിരുന്നു ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.

കര്‍ണാടകത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് 17 എംഎല്‍എമാരെ അന്നത്തെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ഇതിന് മുന്‍പ് ഇവരില്‍ പലരും രാജിവെച്ചിരുന്നു. രാജി ആദ്യം സ്വീകരിക്കണമെന്നതായിരുന്നു എംഎല്‍എമാരുടെ നിലപാട്. എന്നാല്‍ ഇവരെ സ്പീക്കര്‍ അയോഗ്യരാക്കുകയായിരുന്നു. തുടര്‍ന്നാണ് സപീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുളള 17 എംഎല്‍എമാരുടെ ഹര്‍ജികളില്‍ തീരുമാനം എടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കോടതിയുടെ തീരുമാനം വരും വരെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനുളള സന്നദ്ധത തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com