മുന്‍ മുഖ്യമന്ത്രിയുടെയും പ്രമുഖ നേതാവിന്റെയും വീഡിയോ പ്രചരിക്കുന്നു; ഒളി ക്യാമറ ഒളിപ്പിച്ചത് ലിപ്സ്റ്റിക്കില്‍; ഹണി ട്രാപ്പില്‍ പുതിയ വെളിപ്പെടുത്തല്‍

മുന്‍മുഖ്യമന്ത്രിയുടെയും വലതുപക്ഷത്തെ പ്രമുഖ നേതാവിന്റെയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്
മുന്‍ മുഖ്യമന്ത്രിയുടെയും പ്രമുഖ നേതാവിന്റെയും വീഡിയോ പ്രചരിക്കുന്നു; ഒളി ക്യാമറ ഒളിപ്പിച്ചത് ലിപ്സ്റ്റിക്കില്‍; ഹണി ട്രാപ്പില്‍ പുതിയ വെളിപ്പെടുത്തല്‍

ഭോപ്പാല്‍: മധ്യപ്രദേശ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഹണിട്രാപ്പ് കൂടുതല്‍ വിവാദത്തിലേക്ക്. ഹണിട്രാപ്പ് സംഘം ചിത്രീകരിച്ചുവെന്ന് കരുതുന്ന, മുന്‍മുഖ്യമന്ത്രിയുടെയും വലതുപക്ഷത്തെ പ്രമുഖ നേതാവിന്റെയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രിയും പെണ്‍കുട്ടിയോടൊപ്പമുള്ള ദൃശ്യങ്ങളാണ് ഇതില്‍ ഒരു വീഡിയോയിലുള്ളത്. മറ്റൊരു വീഡിയോ മുതിര്‍ന്ന വലതുപക്ഷ നേതാവും പെണ്‍കുട്ടിയും ഒന്നിച്ചുള്ളതാണ്. ഈ വീഡിയോ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ചിത്രീകരിച്ചതാണെന്നാണ് സൂചന.

വിഡീയോ ചിത്രീകരിക്കുന്നതിനായുള്ള ഒളിക്യാമറകള്‍ ലിപ്സ്റ്റിക്കിലും കണ്ണടയിലുമായിരുന്നു. ഇത്തരത്തില്‍ വീഡിയോ ചിത്രീകരിച്ച കോര്‍പ്പറേഷന്‍ എന്‍ജിനിയറില്‍ നിന്ന് മൂന്ന് കോടി രൂപ തട്ടാനായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസും പറയുന്നു. 

ഇത്തരത്തിലുള്ള ആയിരക്കണക്കിന് വീഡിയോകളുംസന്ദേശങ്ങളും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രാഷ്ട്രീയ, സിനിമാ, ഉദ്യോഗസ്ഥ മേഖലകളിലെ പ്രമുഖര്‍ ഈ ദൃശ്യങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയും അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ആരതി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍(38), ശ്വേത സ്വപ്നിയാല്‍ ജെയ്ന്‍(48), ബര്‍ഖ സോണി(38), ഓം പ്രകാശ് കോറി(45) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.ഉന്നതരെ ഹണിട്രാപ്പില്‍ കുരുക്കാനായി ഉപയോഗിച്ചുവെന്ന് കരുതുന്ന പെന്‍െ്രെഡവ്, ലാപ്‌ടോപ്പ്, തുടങ്ങിയവഅന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.

ഇന്‍ഡോര്‍ സ്വദേശിയായ എഞ്ചിനീയര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രാജ്യംകണ്ട ഏറ്റവും വലിയ ഹണിട്രാപ്പിലേക്ക് അന്വേഷണം എത്തിയത്. യുവാവിനെ കെണിയില്‍ പെടുത്തിയ സംഘം ഇയാളോടൊന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ചിത്രീകരിക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.

പത്ത് വര്‍ഷത്തോളമായി സംസ്ഥാനത്ത് ഹണിട്രാപ്പ് സംഘം പ്രവര്‍ത്തിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഘം കോടികള്‍സ്വന്തമാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com