വീണ്ടും പെരുമഴക്കെടുതി; ബിഹാറിലും യുപിയിലും വെള്ളപ്പൊക്കം, മരണം 80

ഉത്തരേന്ത്യയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ബിഹാറിലും കിഴക്കന്‍ യുപിയിലും നാലുദിവസമായി പെയ്യുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 80 ആയി
വീണ്ടും പെരുമഴക്കെടുതി; ബിഹാറിലും യുപിയിലും വെള്ളപ്പൊക്കം, മരണം 80

ലഖ്‌നൗ: ഉത്തരേന്ത്യയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ബിഹാറിലും കിഴക്കന്‍ യുപിയിലും നാലുദിവസമായി പെയ്യുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കിഴക്കന്‍ യുപിയിലെ മിക്ക ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ബിഹാറില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. പട്‌നയിലെ പ്രധാന ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളേജിലും വെള്ളം കയറിയിട്ടുണ്ട്. 


നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. തലസ്ഥാനമായ പട്‌നയിലടക്കം റെയില്‍-റോഡ് ഗതാഗതം സ്തംഭിച്ച നിലയിലാണ്. സെപ്റ്റംബര്‍ 30 വരെ പട്‌നയിലടക്കം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും മറ്റും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. ശരാശരി ലഭിച്ചിരുന്ന മഴയേക്കാള്‍ 1700 ശതമാനം അധിക മഴ വെള്ളിയാഴ്ച ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com