48 മണിക്കൂറിനുള്ളില്‍ മോഷണം പോയത് നാല് ലക്ഷം രൂപയുടെ മദ്യം; വട്ടംചുറ്റി പൊലീസ്

നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
48 മണിക്കൂറിനുള്ളില്‍ മോഷണം പോയത് നാല് ലക്ഷം രൂപയുടെ മദ്യം; വട്ടംചുറ്റി പൊലീസ്

മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകളില്‍ നടക്കുന്ന മോഷണ പരമ്പര മഹാരാഷ്ട്ര പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ്. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് പതിനെട്ടിനാണ് മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് മദ്യശാലകളില്‍ മോഷണ പരമ്പര ആരംഭിച്ചത്. 

നാല് കേസുകളിലായി നാല് ലക്ഷം രൂപയുടെ മദ്യം മോഷണം പോയിട്ടുള്ളതായി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. സദറിലെ സുവിധ ബാര്‍ ആന്റ് റസ്റ്റോറന്റില്‍ നിന്നാണ് ആദ്യം മദ്യക്കുപ്പികള്‍ മോഷണം പോയത്. ഇവിടെ നിന്ന് 1.5 ലക്ഷം രൂപയുടെ റമ്മും വിസ്‌കിയും മോഷണം പോയി. 

എംഐഡിസി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മറ്റൊരു മോഷണത്തില്‍ 73,000രൂപയുടെ മദ്യമാണ് കളവ് പോയ്ത്. നന്ദനവന്‍ ഏരിയയിലെ ആനന്ദ് ബാറില്‍ നിന്ന് ഒരുലക്ഷം രൂപയുടെ മദ്യമാണ് മോഷണം പോയത്. ധാപര്‍വാഡ ഗ്രാമത്തില്‍ നടന്ന മോഷണത്തില്‍ 40,000രൂപയുടെ മദ്യം നഷ്ടപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com