അത് നുണ; ചാള്‍സ് രാജകുമാരന്റെ കോവിഡ് ഭേദമാക്കിയത് ആയുര്‍വേദ ചികിത്സയെന്ന് കേന്ദ്രമന്ത്രി, നിഷേധിച്ച് ബ്രിട്ടന്‍

കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്റെ അസുഖം ഭേദമാക്കിയത് ആയുര്‍വേദ ചികിത്സയെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക്.
അത് നുണ; ചാള്‍സ് രാജകുമാരന്റെ കോവിഡ് ഭേദമാക്കിയത് ആയുര്‍വേദ ചികിത്സയെന്ന് കേന്ദ്രമന്ത്രി, നിഷേധിച്ച് ബ്രിട്ടന്‍

ന്യൂഡല്‍ഹി: കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്റെ അസുഖം ഭേദമാക്കിയത് ആയുര്‍വേദ ചികിത്സയെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക്. ആയുഷ് മന്ത്രാലയം സഹമന്ത്രി കൂടിയായ നായിക്, ചാള്‍സിന് ചികിത്സ നല്‍കി എന്ന് അവകാശപ്പെട്ട ഡോ.ഐസക് മത്തായി എന്നയാളുടെ വാക്കുകളെ ഉദ്ദരിച്ചായിരുന്നു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഡോ. ഐസക് മത്തായിയിയുടെയും ശ്രീപദ് നായിക്കിന്റെയും അവകാശവാദം ബ്രിട്ടണ്‍ തള്ളിക്കളഞ്ഞു. 

ബംഗളൂരുവില്‍ സൗഖ്യ എന്ന ആയുര്‍വേദ റിസോര്‍ട്ട് നടത്തിവരികയാണ് ഡോ.ഐസക് മത്തായി. താന്‍ ചാള്‍സ് രാജകുമാരന് നടത്തിയ ആയുര്‍വേദ ഹോമിയോപ്പതി ചികിത്സകള്‍ ഫലം കണ്ടു എന്നാണ് ഡോക്ടര്‍ പറഞ്ഞത് എന്നായിരുന്നു നായിക്കിന്റെ വാക്കുകള്‍. ഇത്തരം സുഖപ്പെടലുകള്‍ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ പുരാതന ചികിത്സാ രീതിയുടെ മഹത്വത്തെ ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാള്‍സ് രാജകുമാനും അദ്ദേഹത്തിന്റെ ഭാര്യയും തന്റെ ചികിത്സയിയിലായിരുന്നു എന്നാണ് മത്തായി അവകാശപ്പെടുന്നത്. മത്തായിയുടെ ആയൂര്‍വേദ റിസോര്‍ട്ടിന്റെ വെബ്‌സൈറ്റിലും ഈ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പേഷ്യന്റിന്റെ സ്വകാര്യത മാനിച്ച് കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവിടാന്‍ പറ്റില്ലെന്നാണ് ഐസക് മത്തായി പറയുന്നത്. 

'ചില മാസങ്ങള്‍ക്ക് മുന്‍പ് ചാള്‍സ് രാജകുമാരന്‍ റിസോര്‍ട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസം ഞാന്‍ അദ്ദേഹത്തെ ലണ്ടനില്‍വൈച്ച് കണ്ടിരുന്നു. എന്നാല്‍ എന്ത് മരുന്നാണ് ഞാന്‍ നല്‍കിയതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.'- ഐസക് മത്തായി അവകാശപ്പെട്ടു.

വൈറല്‍ രോഗങ്ങള്‍ക്ക് താന്‍ ഇതേ മരുന്ന് തന്നെയാണ് നല്‍കുന്നതെന്നും എന്നാല്‍ ഇതുവരെയും താന്‍ കോവിഡ് ബാധയുള്ളയാളെ ചികിത്സിച്ചിട്ടില്ലെന്നും ഇയാള്‍ പറയുന്നു. 

എന്നാല്‍ മത്തായിയുടെ അവകാശവാദം ബ്രിട്ടണ്‍ നിഷേധിച്ചു. ഇത് അടിസ്ഥാനരഹിതമാണെന്ന് രാജകുമാരന്റെ വക്താവ് വ്യക്്തമാക്കി. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്നാണ് രാജകുമാരന് അസുഖം ഭേദമായതെന്നും വക്താവ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com