തിരക്കു കൂട്ടേണ്ട, ആ പണം സര്‍ക്കാര്‍ തിരിച്ചെടുക്കില്ല; ജന്‍ധന്‍ അക്കൗണ്ടിലെ സഹായ ധനത്തിനായി തിരക്ക്, വിശദീകരണം 

ഊഹാപോഹങ്ങളെത്തുടര്‍ന്ന് ബാങ്കുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം
തിരക്കു കൂട്ടേണ്ട, ആ പണം സര്‍ക്കാര്‍ തിരിച്ചെടുക്കില്ല; ജന്‍ധന്‍ അക്കൗണ്ടിലെ സഹായ ധനത്തിനായി തിരക്ക്, വിശദീകരണം 

‌ന്യൂഡല്‍ഹി: വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് കോവിഡ് ധനസഹായത്തിന്റെ ആദ്യ ഗഡുവായ അഞ്ഞൂറു രൂപ നിക്ഷേപിച്ചു കഴിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത രണ്ടു മാസം അഞ്ഞൂറു രൂപ വച്ച് ആയിരം രൂപ കൂടി ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും ധനമന്ത്രാലയം അറിയിച്ചു. ഈ തുക പിന്‍വലിക്കാന്‍ ബാങ്കുകളില്‍ തിരക്കു കൂട്ടേണ്ടതില്ലെന്നും ഇതു സര്‍ക്കാര്‍ തിരിച്ചെടുക്കില്ലെന്നുമുള്ള വിശദീകരണവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തുവന്നു. ഊഹാപോഹങ്ങളെത്തുടര്‍ന്ന് ബാങ്കുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം.

ഏപ്രിലിലെ അഞ്ഞൂറു രൂപ ഇതിനകം അക്കൗണ്ടുകളില്‍ എത്തിയെന്നും ഏതു സമയത്തും അതു പിന്‍വലിക്കാനാവുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ട്വീറ്റ് ചെയ്തു. മെയിലും ജൂണിലും അഞ്ഞൂറു രൂപ വീതം അക്കൗണ്ടുകളില്‍ എത്തുമെന്നും ട്വീറ്റില്‍ പറയുന്നു. 

രാജ്യത്താകെയുള്ള ഇരുപതു കോടിയിലേറെ അക്കൗണ്ടുകളിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത്. ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇതു സര്‍ക്കാര്‍ തിരിച്ചെടുക്കുമെന്ന ഊഹാപോഹങ്ങള്‍ പരന്നതോടെ പലയിടത്തും ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചില സംസ്ഥാനങ്ങളില്‍ പണം പിന്‍വലിക്കാന്‍ ബാങ്കുകള്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. 

പണം സൗകര്യത്തിന് അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നും അതു ബ്ലോക്ക് ചെയ്യുകയോ സര്‍ക്കാരിലേക്ക് തിരിച്ചെടുക്കുകയോ ചെയ്യില്ലെന്നും എസ്ബിയുടെ വിശദീകരണത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com