വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; ഭീകര ക്യാമ്പുകൾ തകർത്ത് ഇന്ത്യയുടെ ചുട്ടമറുപടി (വീഡിയോ)

വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; ഭീകര ക്യാമ്പുകൾ തകർത്ത് ഇന്ത്യയുടെ ചുട്ടമറുപടി 
വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; ഭീകര ക്യാമ്പുകൾ തകർത്ത് ഇന്ത്യയുടെ ചുട്ടമറുപടി (വീഡിയോ)

ശ്രീന​ഗർ: അതിർത്തിക്കപ്പുറമുള്ള പാകിസ്ഥാൻ ഭീകര ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തി ഇന്ത്യ. ജമ്മു കശ്മീരിലെ പാക് പ്രകോപനത്തിനുള്ള ചുട്ടമറുപടിയായാണ് ഇന്ത്യയുടെ പ്രത്യാക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരിലെ കുപ്‌വാരയിലെ കേരൻ സെക്ടറിലാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. 

ഇതോടെ അതിർത്തിക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകൾക്ക് നേരെ ഇന്ത്യയും ആക്രമണം നടത്തി. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ കാമ്പസുകളിലേക്കാണ് ഇന്ത്യ വെടിവച്ചത്. നുഴഞ്ഞുകയറ്റ ശ്രമം തടയാനായിരുന്നു ഇന്ത്യയുടെ ആക്രമണം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായത്. തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു.

ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍ തീവ്രവാദ ക്യാമ്പുകളും ഗണ്‍ പൊസിഷനുകളും തകര്‍ത്തു. ഗണ്‍ ഏരിയ, ടെററിസ്റ്റ് ലോഞ്ച് പാഡ് എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. പാക് ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായതാണ് റിപ്പോര്‍ട്ടുകളെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യ പ്രത്യാക്രമണം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com