നാഗാലാന്‍ഡില്‍ ആദ്യ കോവിഡ് കേസ്; രണ്ട് മേഖലകള്‍ അടച്ചുപൂട്ടി

കൊല്‍ക്കത്തയില്‍ നിന്ന് നാഗാലാന്‍ഡിലെ ദിമാപൂരിലെത്തിയ ആള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്
നാഗാലാന്‍ഡില്‍ ആദ്യ കോവിഡ് കേസ്; രണ്ട് മേഖലകള്‍ അടച്ചുപൂട്ടി

ദിമാപൂര്‍: നാഗാലാന്‍ഡില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് നാഗാലാന്‍ഡിലെ ദിമാപൂരിലെത്തിയ ആള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 24നാണ് ഇദ്ദേഹം എത്തിയത്. 

ഹോം ക്വാറന്റൈനിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ദിമാപൂരിലെ മാര്‍വാരിപ്പട്ടി, ഘോരാപ്പട്ടി മേഖലകള്‍ പൂര്‍ണമായി അടച്ചു. 

അതേസമയം, രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9152 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 856 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.

ലോക്ക്ഡൗണിന് മുമ്പ് 600 ഓളം പേര്‍ക്കാണ് രോഗബാധ ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം പലമടങ്ങായി ഉയര്‍ന്നു. രാജ്യത്ത് പത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണം 86 ല്‍ നിന്ന് 126 ആയി ഉയര്‍ന്നു. പത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണം 199 ല്‍ നിന്ന് 228 ആയി വര്‍ധിച്ചു. അതേസമയം കഴിഞ്ഞദിവസങ്ങളേക്കാള്‍ രോ?ഗബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നതായി ആരോ?ഗ്യമന്ത്രാലയം സൂചിപ്പിച്ചു.

മഹാരാഷ്ട്രയില്‍ ഇന്നലെ 134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി. ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 1154 ആയി. തമിഴ്‌നാട്ടില്‍ 1014 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 96 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 796 ആയി.

മധ്യപ്രദേശില്‍ 562, ഗുജറാത്തില്‍ 516, തെലങ്കാനയില്‍ 503 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം. പശ്ചിമ ബംഗാളില്‍ ഇന്നലെ കോവിഡ് ബാധിച്ച രണ്ട് പേര്‍ മരിച്ചു ഇതോടെ മരണം ഏഴായി. ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചതോടെ ഡല്‍ഹിയിലെ കോവിഡ് മരണസംഖ്യ 24 ആയി. ആയിരത്തിലേറെ കൊറോണ ബാധിതരുള്ള ഡല്‍ഹിയില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇവിടെ ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com