ബംഗാളില്‍ ലോക്ക് ഡൗണ്‍ പരാജയം, ഉദ്യോഗസ്ഥരെ പുറത്താക്കണം; സൈന്യത്തെ വിളിക്കണമെന്ന് ഗവര്‍ണര്‍

ബംഗാളില്‍ ലോക്ക് ഡൗണ്‍ പരാജയം, ഉദ്യോഗസ്ഥരെ പുറത്താക്കണം; സൈന്യത്തെ വിളിക്കണമെന്ന് ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ കൃത്യമായി നടപ്പാക്കുന്നതില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ നൂറു ശതമാനം പരാജയപ്പെട്ടെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍.  ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് പൊലീസും ഉദ്യോഗസ്ഥരും പ്രോട്ടോക്കോളുകള്‍ പാലിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. നിയന്ത്രണങ്ങള്‍ നടപ്പാക്കണമെങ്കില്‍ ഉദ്യോഗസ്ഥരെ പുറത്തക്കി അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ലോക്ക്ഡൗണില്‍ അയവ് വന്നിട്ടുണ്ടെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ സംസ്ഥാനം കൃത്യമായി പാലിക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. 

ലോക്ക്ഡൗണില്‍ അയവു വന്നുവെന്ന് കേന്ദ്രം നിരീക്ഷിച്ച ഭൂരിഭാഗം പ്രദേശങ്ങളും മുസ്ലിം ഭൂരിപക്ഷ മേഖലയാണ്. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ബിജെപി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 

ചില പ്രദേശങ്ങളില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ അമിത ശ്രദ്ധ ചെലുത്തുകയാണ് എന്നായിരുന്നു ഇതിന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മറുപടി. തങ്ങള്‍ പോരാടുന്നത് വര്‍ഗീയ വയറസുകളോടല്ലെന്നും മനുഷ്യരിലൂടെ പകരുന്ന വൈറസിന് എതിരെയാണെന്നും മമത പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com