ഭക്ഷണം കിട്ടാതായിട്ട് 20 ദിവസം കഴിഞ്ഞു; ബംഗാളില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനക്കൂട്ടം തെരുവില്‍

ബംഗാളില്‍ റേഷന്‍ ലഭിക്കാത്തതായി ആരുമില്ലെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അവകാശവാദത്തിന് പിന്നാലെയാണ് ജനം തെരുവിലിറങ്ങിയത്
ഭക്ഷണം കിട്ടാതായിട്ട് 20 ദിവസം കഴിഞ്ഞു; ബംഗാളില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനക്കൂട്ടം തെരുവില്‍

കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നൂറുകണത്തിന് ആളുകള്‍ ദോംകല്‍ നഗരസഭയ്ക്ക്  സമീപം പ്രതിഷേധിച്ചു. ബംഗാളില്‍ റേഷന്‍ ലഭിക്കാത്തതായി ആരുമില്ലെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അവകാശവാദത്തിന് പിന്നാലെയാണ് ജനം തെരുവിലിറങ്ങിയത്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ദോംകല്‍ ഹൈവേ ഉപരോധിച്ചത്. പ്രതിഷേധിക്കാനെത്തിയവര്‍ മാസ്‌കുകള്‍ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടം ഇടപെട്ടാണ് ഉപരോധം അവസാനിപ്പിച്ചത്. മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പ്രതിഷേധക്കാരുമായി സംസാരിക്കുകയും ആവശ്യമായ നടപടികള് ഉടന്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് താത്കാലികമായി പിരിഞ്ഞുപോയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് റേഷന്‍ കടയുടമകള്‍ ഭക്ഷ്യവിതരണം നടത്തിയിട്ടില്ലെന്ന് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സമ്മതിച്ചു.

1.57 ലക്ഷത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്, അവരില്‍ 69ശതമാനം പേരും ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരാണ്. ഇവര്‍ക്ക് വിതരണം ചെയ്യുന്നതിനായി 42 ക്വിന്റല്‍അരിയാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. കൂടുതല്‍ സ്‌റ്റോക്ക് വന്നുകൊണ്ടിരിക്കുകയാണ്. പ്രദേശിക റേഷന്‍ വ്യാപാരികള്‍ ആളുകള്‍ക്ക് അര്‍ഹതപ്പെട്ട അരി നല്‍കിയില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇവര്‍ക്കതിരെ കര്‍ശന നടപടിയെടുക്കും ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തിനും പത്തുകിലോ അരിയും 5 കിലോ ഉരുളക്കിഴങ്ങും വാഗ്ദാനംചെയ്തിട്ടുണ്ടെന്നും ഭരണകൂടം കൂട്ടിചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com