ലോക്ക്ഡൗണിനിടെ തൊഴിലാളികള്‍ക്ക് മദ്യം നല്‍കി;  29 കാരന്‍ അറസ്റ്റില്‍

സമൂഹമാധ്യമങ്ങളില്‍ വൈറലാകാനും ശ്രദ്ധ നേടാനുമാണ് കുമാര്‍ മദ്യം വിതരണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു
ലോക്ക്ഡൗണിനിടെ തൊഴിലാളികള്‍ക്ക് മദ്യം നല്‍കി;  29 കാരന്‍ അറസ്റ്റില്‍


ഹൈദരാബാദ്: ലോക്ക്ഡൗണിനിടെ മദ്യം വിതരണം ചെയ്ത ടിക് ടോക്ക് താരം അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ കുമാറാണ് അറസ്റ്റിലായത്. ദിവസവേതന തൊഴിലാളികള്‍ക്കാണ് ഇയാള്‍ മദ്യം വിതരണം ചെയ്തത്. ഹൈദരാബാദ് ചാമ്പാപ്പേട്ടിലെ കള്ള് ഷാപ്പിന് മുന്നില്‍ വെച്ചാണ് ഇയാള്‍ സ്ത്രീകളടക്കമുള്ള കൂലിപ്പണിക്കാര്‍ക്ക് മദ്യം നല്‍കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ ടിക് ടോക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

ടിക്ക് ടോക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാകാനും ശ്രദ്ധ നേടാനുമാണ് കുമാര്‍ മദ്യം വിതരണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിച്ച സാധാരണക്കാര്‍ക്ക് മദ്യം നല്‍കി സഹായിക്കുകയായിരുന്നു എന്നാണ് പ്രതിയുടെ വാദം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.

ലോക്ക്ഡൗണിനെ തുടര്‍ന്ന് തെലങ്കാനയില്‍ മദ്യഷോപ്പുകള്‍ അടഞ്ഞുകിടകക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com