ലോക്ക്ഡൗൺ : നിയന്ത്രണങ്ങൾ എങ്ങനെ ?;  പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് പുറത്തിറക്കും

ഏപ്രിൽ ഇരുപതിന് ചില മേഖലകൾക്ക് ഇളവ് നൽകുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ മാർ​ഗരേഖയിൽ വ്യക്തമാക്കിയേക്കും
ലോക്ക്ഡൗൺ : നിയന്ത്രണങ്ങൾ എങ്ങനെ ?;  പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് പുറത്തിറക്കും

ന്യൂഡൽഹി : മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗൺ നീട്ടിയതിനെ തുടർന്ന് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കും. ഏപ്രിൽ 20 വരെ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം സ്ഥിതി​ഗതികൾ വിലയിരുത്തിയ ശേഷമാകും ഇളവുകൾ നൽകുകയെന്നും മോദി സൂചിപ്പിച്ചിരുന്നു.

ഏപ്രിൽ ഇരുപതിന് ചില മേഖലകൾക്ക് ഇളവ് നൽകുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ മാർ​ഗരേഖയിൽ വ്യക്തമാക്കിയേക്കും. ഉപാധികളോടെയാവും ഇളവെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മന്ത്രിസഭ ചർച്ച ചെയ്യും. പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതും മന്ത്രിസഭ പരി​ഗണിച്ചേക്കും.

ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കും. മുംബൈയിലെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു.രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com