വാടക കൊടുക്കാന്‍ പോലും പണമില്ല; മലയിലെ ഗുഹയില്‍  അഭയം തേടി റഷ്യന്‍ ദമ്പതികള്‍; പിന്നീട് സംഭവിച്ചത് 

തമിഴ്‌നാട്ടില്‍ കയ്യിലുളള പണം തീര്‍ന്നതിനെ തുടര്‍ന്ന് മല മുകളില്‍ അഭയം തേടിയ റഷ്യന്‍ ദമ്പതികളെ രക്ഷിച്ചു
വാടക കൊടുക്കാന്‍ പോലും പണമില്ല; മലയിലെ ഗുഹയില്‍  അഭയം തേടി റഷ്യന്‍ ദമ്പതികള്‍; പിന്നീട് സംഭവിച്ചത് 

ചെന്നൈ: കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ പുരോഗമിക്കവേ, തമിഴ്‌നാട്ടില്‍ കയ്യിലുളള പണം തീര്‍ന്നതിനെ തുടര്‍ന്ന് മല മുകളില്‍ അഭയം തേടിയ റഷ്യന്‍ ദമ്പതികളെ രക്ഷിച്ചു. മല കയറുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ ദുരിതം കേട്ടറിഞ്ഞ പൊലീസ്, സന്നദ്ധ സംഘടനയുടെ സഹായത്തോടെ താമസിക്കാന്‍ സൗകര്യം ഒരുക്കി. ഭക്ഷ്യവസ്തുക്കള്‍ നല്‍കാമെന്ന ഉറപ്പും നല്‍കി.

തമിഴ്‌നാട്ടിലെ തിരുവണാമലയിലാണ് സംഭവം. തീര്‍ത്ഥ യാത്രയുടെ ഭാഗമായാണ് റഷ്യന്‍ ദമ്പതികള്‍ തിരുവണാമലയില്‍ എത്തിയത്. അതിനിടെയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തൊട്ടടുത്തുളള ആശ്രമത്തില്‍ നിന്നുളള ഭക്ഷണമാണ് ഇതുവരെ ഇവര്‍ കഴിച്ചത്.

എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടതോടെ കയ്യിലുളള പണം തീര്‍ന്നു. താമസസ്ഥലത്ത് വാടക കൊടുക്കാന്‍ പണം ഇല്ലാതായി. തുടര്‍ന്ന് ആനമല കയറി ഗുഹയില്‍ അഭയം തേടാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ തീരുന്നതുവരെ അവിടെ കഴിച്ചുകൂട്ടാനാണ് ഇവര്‍ തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. 

മലയില്‍ നിന്ന് താഴെയിറക്കിയ ഇവരുടെ സ്രവപരിശോധനാ ഫലം നെഗറ്റീവാണ്. അടുത്തിടെ ആനമലയിലെ ഗുഹയില്‍ അഭയം തേടിയ ഒരു ചൈനക്കാരനെയും താഴെയിറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com