ജന്മദിനത്തിൽ ഡോക്ടറുടെ വേഷം വീണ്ടുമണിഞ്ഞ് മുഖ്യമന്ത്രി ; 'ഡ്യൂട്ടി ഡോക്ടറായി' ആശുപത്രിയിൽ ; അമ്പരന്ന് രോ​ഗികൾ

മപ്സയിലെ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി മറ്റു ഡോക്ടർമാർക്കൊപ്പം രോഗികളെ ചികിത്സിച്ചത്
ജന്മദിനത്തിൽ ഡോക്ടറുടെ വേഷം വീണ്ടുമണിഞ്ഞ് മുഖ്യമന്ത്രി ; 'ഡ്യൂട്ടി ഡോക്ടറായി' ആശുപത്രിയിൽ ; അമ്പരന്ന് രോ​ഗികൾ

പനാജി: രാഷ്ട്രീയത്തിൽ സജീവമായതോടെ ഊരിവെച്ച ഡോക്ടർ വേഷം വീണ്ടുമണിഞ്ഞ് മുഖ്യമന്ത്രി ആശുപത്രിയിലേക്ക് എത്തിയപ്പോൾ രോ​ഗികൾക്കും ആശുപത്രി ജീവനക്കാർക്കും അമ്പരപ്പ്. ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് മുഖ്യമന്ത്രിയായശേഷം ഊരിവെച്ച ഡോക്ടർ കുപ്പായം ജന്മദിനമായ വെള്ളിയാഴ്ച വീണ്ടുമണിഞ്ഞത്.  മപ്സയിലെ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി മറ്റു ഡോക്ടർമാർക്കൊപ്പം രോഗികളെ ചികിത്സിച്ചത്.

ആദ്യ കൊറോണ മുക്തസംസ്ഥാനമായി ഗോവ മാറിയതിനു പിന്നാലെയാണ് ഡോക്ടർകുപ്പായം എടുത്തണിഞ്ഞ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജില്ലാ ആശുപത്രിയിലെത്തിയത്.  മപ്സയിലെ ജില്ലാ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി മറ്റു ഡോക്ടർമാർക്കൊപ്പം രോഗികളെ ചികിത്സിച്ചു. മുഖ്യമന്ത്രിയെ ഡോക്ടർകസേരയിൽ കണ്ടപ്പോൾ ജനങ്ങൾ ആദ്യം അദ്‌ഭുതപ്പെട്ടു. തുടർന്ന് ഒ.പി.യിലെത്തിയ എല്ലാ രോഗികളെയും അദ്ദേഹം പരിശോധിച്ചു.

‘ജനങ്ങളെ സേവിക്കുന്നത് എല്ലായ്‌പ്പോഴും എന്റെ ആഗ്രഹമാണ്. അതിന് മുഖ്യമന്ത്രി, ഡോക്ടർ എന്നീ രണ്ടു മാർഗങ്ങളും ഉപയോഗിക്കാം. ഇന്ന് ഡോക്ടറായാണ് ഞാൻ ആശുപത്രിയിൽ എത്തിയിട്ടുള്ളത്. കോവിഡിനെ ഗോവയിൽനിന്ന് തുരത്താൻ സംസ്ഥാനത്തെ മെഡിക്കൽ ടീം രാപകലില്ലാതെ ജോലിചെയ്തു. ഇപ്പോൾ ഡോക്ടർമാർ എന്നു കേൾക്കുമ്പോൾത്തന്നെ എല്ലാവർക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കൽ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തിൽ ഡോക്ടർകുപ്പായം വീണ്ടുമിട്ടത്’ -മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com