ലോക്ക് ഡൗണ്‍ കാലത്ത് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം

ലോക്ക് ഡൗണ്‍ കാലത്ത് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം
ലോക്ക് ഡൗണ്‍ കാലത്ത് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് താത്കാലികമായി ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുന്നതു പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ലോക്ക് ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും റേഷന്‍ ധാന്യം ലഭിക്കുമെന്ന് ഉറപ്പാക്കാനാണ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം.

രാജ്യത്തെവിടെയും ഉപയോഗിക്കാവുന്ന റേഷന്‍ എന്ന ലക്ഷ്യത്തോടെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂണില്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇത് ലോക്ക് ഡൗണ്‍ കാലത്തു തന്നെ തുടങ്ങാനാവുമോയെന്നാണ് കോടതിയുടെ ചോദ്യം. കഴിയുമെങ്കില്‍ സര്‍ക്കാര്‍ ഇതിനായി നടപടിയെടുക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.

വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷ്യ ധാന്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ഉടന്‍ നടപ്പാക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി നടപടി.

ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചറിയല്‍ കാര്‍ഡോ മറ്റു രേഖകളോ ഇല്ലാ്ത്തതിന്റെ പേരില്‍ വിശന്നിരിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com