ലോക്ക്ഡൗണില്‍ 75 കാരന് പിറന്നാള്‍ കേക്കുമായി പൊലീസ് വീട്ടുവാതില്‍ക്കല്‍; വീഡിയോ

എുഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് സമ്മാനവുമായി പൊലീസ് വീട്ടുപടിക്കല്‍
ലോക്ക്ഡൗണില്‍ 75 കാരന് പിറന്നാള്‍ കേക്കുമായി പൊലീസ് വീട്ടുവാതില്‍ക്കല്‍; വീഡിയോ


ചണ്ഡീഗഢ്: എുഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് സമ്മാനവുമായി പൊലീസ് വീട്ടുപടിക്കല്‍. ലോക്ക്ഡൗണിനിടെയാണ് ഹരിയാനയിലെ പഞ്ച്കുള പൊലീസ് പിറന്നാള്‍  സമ്മാനമായി  കേക്കുമായി വീട്ടിലെത്തിയത്. പൊലീസിന്റെ സമ്മാനം കണ്ട് 75 കാരന്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നാലെ സാമുഹ്യ അകലം പാലിച്ച് പിറന്നാള്‍ കേക്ക് എല്ലാവര്‍ക്കും മുറിച്ചുനല്‍കുകയും ചെയ്തു.

വീടിന്റെ ഗെയ്റ്റിലെത്തിയ ശേഷം പൊലീസുകാര്‍ ഇയാളെ വിളിക്കുകയായിരുന്നു. അതിന് ശേഷം പിറന്നാള്‍കാരന്‍ ഗെയ്റ്റിന് പുറത്തേക്ക് വരാതെ അവിടെ നിന്നുതന്നെ കേക്ക് മുറിച്ച് പൊലീസുകാര്‍ക്ക് നല്‍കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊലീസിന്റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com