യെദ്യൂരപ്പയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രിക്ക് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി

മകൻ വിജയേന്ദ്രയുടെ പരിശോധന ഫലം നെ​ഗറ്റീവാണ്
യെദ്യൂരപ്പയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രിക്ക് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി

ബാം​ഗളൂർ; കൊവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകൾ പതാമാവതിക്കും രോ​ഗബാധ. മുഖ്യമന്ത്രിക്ക് രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മകൾ പോസിറ്റീവായത്. ഇവരെ മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മകൻ വിജയേന്ദ്രയുടെ പരിശോധന ഫലം നെ​ഗറ്റീവാണ്. 

ഇന്നലെയാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ ബാം​ഗളൂർ മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃത‌ർ അറിയിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ച വിവരം യെദ്യൂരപ്പ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍  ക്വാറന്‍റീനില്‍ പോകണമെന്ന് യെദിയൂരപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യെദിയൂരപ്പ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഴിഞ്ഞ ദിവസം യെദ്യൂരപ്പ ഗവർണറെ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com