പോളിയോ നല്‍കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ; 10 മാസം പ്രായമുള്ള കുഞ്ഞിന് സാനിറ്റൈസര്‍ കലര്‍ത്തിയ വെള്ളം നല്‍കി ; കുട്ടി ആശുപത്രിയില്‍, കേസ്

പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പോളിയോ വാക്‌സിന്‍ എടുക്കാനായി കുഞ്ഞിനെയും കൊണ്ട് അമ്മയെത്തിയത്
പോളിയോ നല്‍കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ; 10 മാസം പ്രായമുള്ള കുഞ്ഞിന് സാനിറ്റൈസര്‍ കലര്‍ത്തിയ വെള്ളം നല്‍കി ; കുട്ടി ആശുപത്രിയില്‍, കേസ്

അഗര്‍ത്തല : പോളിയോ വാക്‌സിന്‍ എടുക്കാന്‍ വന്ന പിഞ്ചുകുഞ്ഞിന് സാനിറ്റൈസര്‍ കലക്കിയ വെള്ളം നല്‍കി. 10 മാസം പ്രായമുള്ള കുഞ്ഞിനാണ് സാനിറ്റൈസര്‍ ചേര്‍ത്ത വെള്ളം നല്‍കിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സംഭവത്തില്‍ ആശാ വര്‍ക്കര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ത്രിപുരയിലെ ഉനക്കോട്ടി ജില്ലയിലാണ് സംഭവം. സോനാമുറ ഗ്രാമത്തിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പോളിയോ വാക്‌സിന്‍ എടുക്കാനായി കുഞ്ഞിനെയും കൊണ്ട് അമ്മയെത്തിയത്. 

ആശുപത്രിയിലിരിക്കവെ കുഞ്ഞിന് നല്‍കാനായി അമ്മ വെള്ളം ചോദിച്ചു. ആശുപത്രിയിലുണ്ടായിരുന്ന ആശ വര്‍ക്കര്‍ സാനിറ്റൈസര്‍ കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കുകയായിരുന്നു. വെള്ളം കുടിച്ച ഉടന്‍ കുഞ്ഞ് ഛര്‍ദ്ദിച്ച് അവശനാകുകയായിരുന്നു. ആശ വര്‍ക്കര്‍ക്ക് പറ്റിയ തെറ്റാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കുമാര്‍ഘട്ട് പൊലീസ് ഓഫീസര്‍ പ്രദ്യോത് ദത്ത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com