എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

കോവിഡ് സ്ഥിരീകരിച്ച പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍
എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി


ചെന്നൈ: കോവിഡ് സ്ഥിരീകരിച്ച പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ എംജിഎം ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി

എസ്പിബിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെ അതിതീവ്രവിഭാഗത്തിലേക്ക് മാറ്റിയതായി ആശുപത്രി ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇന്നലെ രാത്രിയിലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാര തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 

ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.  എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു

വേറെ കുഴപ്പങ്ങളൊന്നുമില്ല. എന്നിരുന്നാല്‍ കൂടിയും റിസ്‌ക് എടുക്കേണ്ടതില്ലെന്ന് കരുതി.കൊവിഡ് പോസ്റ്റീവ് ആണ്. രോഗം സ്ഥിരീകരിച്ചാല്‍ നിങ്ങള്‍ക്ക് വീടുകളില്‍ ഐസോലേഷനില്‍ തുടരാം. അതില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. കാരണം നമ്മളെ മാറ്റി നിര്‍ത്തുന്നത് വീട്ടുകാരെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്.മാത്രമല്ല വീട്ടുകാരുടെ ആരോഗ്യസ്ഥിയും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാലാണ് ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്ന് അദ്ദേഹം പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു

എന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആര്‍ക്കും എപ്പോഴും എന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാം. രണ്ട് ദിവസം കൊണ്ട് ആശുപത്രി വിടും. പരിപൂര്‍ണ വിശ്രമത്തിനാണ് താന്‍ ഇവിടെ എത്തിയത്. അസുഖത്തെ കുറിച്ച് തിരക്കാന്‍ നിരവധി പേര്‍ വിളിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പറയുന്നത്, വീഡിയോയില്‍ എസ്പിബി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com