ഉറക്കത്തില്‍ നെഞ്ചില്‍ അമിതഭാരം, കണ്ണുതുറന്ന് നോക്കിയപ്പോള്‍ 'ഭീമന്‍' സിംഹം; യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍, കഥ 

ഗുജറാത്ത് അമ്രേലി ജില്ലയിലെ അഭരംപര ഗ്രാമത്തിലാണ് സംഭവം
ഉറക്കത്തില്‍ നെഞ്ചില്‍ അമിതഭാരം, കണ്ണുതുറന്ന് നോക്കിയപ്പോള്‍ 'ഭീമന്‍' സിംഹം; യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍, കഥ 

അഹമ്മദാബാദ്: സിംഹത്തെ മൃഗശാലയില്‍ കാണുമ്പോള്‍ തന്നെ നടുക്കം രേഖപ്പെടുത്താത്തവര്‍ ചുരുക്കമായിരിക്കും. അങ്ങനെയെങ്കില്‍ ഉറക്കത്തില്‍ നെഞ്ചില്‍ കയറി നിന്നാലുളള കാര്യം പറയേണ്ടതില്ല. അത്തരത്തിലുളള ഒരു അനുഭവമാണ് ഗുജറാത്തില്‍ നിന്നുളള വിപുല്‍ ഖേലയ്യയ്ക്ക് പറയാനുളളത്. മനഃസാന്നിധ്യം നഷ്ടപ്പെടാതെ സമയോചിതമായ ഇടപെടല്‍ നടത്തിയത് വഴിയാണ് യുവാവിന് ജീവന്‍ തിരിച്ചുകിട്ടിയത്.

ഗുജറാത്ത് അമ്രേലി ജില്ലയിലെ അഭരംപര ഗ്രാമത്തിലാണ് സംഭവം. രാത്രി കുടിലില്‍ കിടന്ന് ഉറങ്ങുന്നതിനിടെയാണ് ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഞെട്ടല്‍ ഉണ്ടാക്കുന്ന സംഭവം ഉണ്ടായതെന്ന് വിപുല്‍ പറയുന്നു. കുടിലിനുളളിലേക്ക് കടന്നുവന്ന സിംഹം ഉറങ്ങിക്കിടക്കുകയായിരുന്ന തന്റെ നെഞ്ചത്ത് കയറി നില്‍ക്കുകയായിരുന്നു. മനഃ സാന്നിധ്യം നഷ്ടപ്പെടാതെ സമയോചിതമായി ഇടപെട്ടത് മൂലമാണ് തനിക്ക് ജീവന്‍ തിരിച്ചുക്ിട്ടിയതെന്ന് വിപുല്‍ പറയുന്നു. തന്റെ മുഴുവന്‍ ശക്തിയും എടുത്ത് സിംഹത്തെ തളളി. അപ്രതീക്ഷിതമായ അടിയില്‍ പകച്ചുനിന്ന സിംഹം ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ഓടിപ്പോയതായും വിപുല്‍ പറയുന്നു.

'ഒരു മുരള്‍ച്ച കേട്ടാണ് താന്‍ എഴുന്നേറ്റത്. കൂടാതെ എന്റെ നെഞ്ചില്‍ അമിത ഭാരം വന്നുനിറയുന്നതായും തോന്നി. കണ്ണുതുറന്ന് നോക്കിയ ഞാന്‍ ഞെട്ടി. എന്നാല്‍ ഒച്ചയെടുക്കുന്നത് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ മനഃസാന്നിധ്യം നഷടപ്പെടാതെ സര്‍വ്വശക്തിയും എടുത്ത് സിംഹത്തെ തളളി. എന്റെ ശക്തമായ തളളലില്‍ പുറത്തേയ്ക്ക് പോയ സിംഹം പെട്ടെന്ന് അപ്രത്യക്ഷമായി' - വിപുല്‍ തന്റെ അനുഭവം വെളിപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com