കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, സിഗററ്റ് കുറ്റി കൊണ്ട് ദേഹത്ത് പൊളളിച്ചു; യുപിയില്‍ നിന്ന് വീണ്ടും നടുക്കുന്ന വാര്‍ത്ത

ഉത്തര്‍പ്രദേശില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും സിഗററ്റ് കുറ്റി ഉപയോഗിച്ച് ദേഹത്ത് പൊളളലേല്‍പ്പിക്കുകയും ചെയ്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും സിഗററ്റ് കുറ്റി ഉപയോഗിച്ച് ദേഹത്ത് പൊളളലേല്‍പ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ പ്രതികളെ പിടികൂടി ജയിലില്‍ അടച്ചു. അന്വേഷണം നടന്നുവരികയാണ്.

ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വെളളം ശേഖരിക്കാന്‍ ഹാന്‍ഡ് പമ്പിന്റെ അടുത്തേയ്ക്ക് പോയ പെണ്‍കുട്ടിയെ വെളളിയാഴ്ച രാത്രി കാണാതെയായി. രാത്രിമുഴുവന്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് രാവിലെ അഞ്ചുമണിയോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി മകള്‍ പറഞ്ഞതായി അമ്മയുടെ പരാതിയില്‍ പറയുന്നു.  അതിനിടെ ദേഹത്ത് സിഗററ്റ് കുറ്റി ഉപയോഗിച്ച് പൊളളലേല്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമാണെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗം, പോക്്‌സോ എന്നി വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്നും പൊലീസ് അറിയിച്ചു. അര്‍ജുന്‍, ചോട്ടു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.ശനിയാഴ്ച ഉത്തര്‍പ്രദേശില്‍ 13 കാരിയെ ബലാത്സംഗം ചെയ്ത് കൊന്നത് രാജ്യത്തെ ഞെട്ടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com