കോളജില്‍ പോകാന്‍ സഹായം; 22,000 പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടി നല്‍കാനൊരുങ്ങി അസം സര്‍ക്കാര്‍

പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ 22,000 വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂട്ടി നല്‍കുമെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ 22,000 വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂട്ടി നല്‍കുമെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിലാണ് ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബിജെപി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. 

വിദ്യാര്‍ത്ഥിനികള്‍ക്ക് കോളജുകളിലേക്ക് പോകാനായാണ് സ്‌കൂട്ടികള്‍ നല്‍കുന്നത്. 50,000-55,000 രൂപ വിലയുള്ള സ്‌കൂട്ടികളാണ് പെണ്‍കുട്ടികള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

ഇലക്ട്രിക് സ്‌കൂട്ടിയാണോ അല്ലാത്തതാണോ വേണ്ടതെന്ന് പെണ്‍കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാം. മൂന്നുവര്‍ഷക്കാലത്തേക്ക് ഇവ വില്‍ക്കാന്‍ സാധിക്കില്ല. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും ഹെല്‍മെറ്റ് വാങ്ങാനും സര്‍ക്കാര്‍ പണം നല്‍കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

14,000 അധ്യാപക തസ്തികകളിലേക്ക് നിയമനം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ഏപ്രിലിലാണ് അസമില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com