പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി; കളിക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ക്ലബിലെ അംഗങ്ങളുടെ മെബൈല്‍ ഫോണ്‍ മോഷ്ടിച്ച കോച്ച് അറസ്റ്റില്‍. കോച്ച് സ്ഥാനത്ത് നിന്ന് നീക്കയിതിന്റെ വാശിക്കാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഡ്രെസിങ് റൂമില്‍ നിന്ന് കളിക്കാരുടെ ഫോണുകള്‍ ഇയാള്‍ അടിച്ചുമാറ്റിയത്. ഡല്‍ഹി പാണ്ഡവ് നഗറില്‍ താമസിക്കുന്ന ശേഖര്‍  പഥക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

മാര്‍ച്ച് 12നാണ് 13 മൊബൈല്‍ ഫോണുകള്‍ കളവുപോയെന്ന് പൊലീസിന് പരാതി ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ  കണ്ടെത്തിയത്. 

കാണാതായ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോച്ച് കുടുങ്ങിയത്. മാസങ്ങള്‍ക്ക് ശേഷം മോഷണം പോയ ഫോണുകളില്‍ ഒന്ന് ഓണ്‍ ആയി. ഫോണ്‍ കൈവശം വെച്ചിരുന്നയാളെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. 

ശേഖര്‍ പഥക് തനിക്ക് ഈ ഫോണ്‍ വില്‍ക്കുകയായിരുന്നു എന്ന് ഇയാള്‍ പറഞ്ഞു. ശേഖറിന്റെ വീട്ടില്‍ നിന്ന് ഒന്‍പത് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. 

ജില്ലാ തലത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ കളിച്ചിട്ടുള്ളയാളാണ് ശേഖര്‍. 2004 മുതല്‍ 2010വരെ ലയണ്‍സ് ക്ലബിന് വേണ്ടി കളിച്ചിട്ടുമുണ്ട്. 2011ലാണ് ശേഖര്‍ കോച്ചാകുന്നത്. ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി വരികയായിരുന്നു. 2103ല്‍ മറ്റൊരു കോച്ചിന്റെ പരാതിയെ തുടര്‍ന്നാണ് ശേഖറിനെ മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com