വായ്പ തവണകള്‍ മുടങ്ങി; ഉടമ മരിച്ചതിന്റെ പിറ്റേന്ന് 34 യാത്രക്കാരെ അടക്കം ബസ് ജപ്തി ചെയ്ത് ഫിനാന്‍സ് കമ്പനി, കേസ്  

വായ്പ തിരിച്ചടവ് മുടങ്ങിയതിന് യാത്രക്കാരെ അടക്കം ബസ് പിടിച്ചെടുത്ത് ഫിനാന്‍സ് കമ്പനി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: വായ്പ തിരിച്ചടവ് മുടങ്ങിയതിന് യാത്രക്കാരെ അടക്കം ബസ് പിടിച്ചെടുത്ത് ഫിനാന്‍സ് കമ്പനി. തിരിച്ചടവ് തവണകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് 34 യാത്രക്കാരുമായി സര്‍വീസ് നടത്തിയിരുന്ന ബസാണ് ഫിനാന്‍സ് കമ്പനി ജീവനക്കാര്‍ പിടിച്ചെടുത്തത്. യാത്രക്കാരെ വഴിയില്‍ ഉപേക്ഷിച്ച സംഭവം വിവാദമായതോടെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

 ഉത്തര്‍പ്രദേശ് ആഗ്രയിലെ താന മാല്‍പ്പുരയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ഗുരുഗ്രാമില്‍ നിന്ന് മധ്യപ്രദേശിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട ബസാണ് വഴിമധ്യേ ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തത്. ബസിന്റെ ഉടമ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 

ബസ് തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ഡ്രൈവറോടും കണ്ടക്ടറോടും ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു. യാത്രക്കാരെ സ്ഥലത്ത് എത്തിക്കേണ്ടതുണ്ട് എന്ന് ബസിലെ ജീവനക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞുവെങ്കിലും ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. വഴിമധ്യേ ഝാന്‍സിയില്‍ യാത്രക്കാരെ പ്രതികള്‍ ഇറക്കിവിട്ടതായി പൊലീസ് പറയുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ബസിന്റെ ലൊക്കേഷന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com