ചെന്നൈ: തമിഴ്നാട്ടില്‍ ലോഡ്ജില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം രഹസ്യ അറയില്‍ നടത്തിയിരുന്ന പെണ്‍വാണിഭം പിടികൂടി. 22 വയസുള്ള യുവതിയെ രക്ഷപെടുത്തിയതായി പൊലീസ് പറഞ്ഞു.
മേട്ടുപ്പാളയത്തെ ശറണ്യ ലോഡ്ജില്‍ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ലോഡ്ജില്‍ ഒരു മുറിയോടു ചേര്‍ന്നു നിര്‍മിച്ച രഹസ്യ അറയിലാണ് പെണ്‍വാണിഭം നടത്തിയിരുന്നത്.
''ലോഡ്ജിലെ എല്ലാ മുറിയും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. ഒരു മുറിയില്‍ മാത്രം രണ്ടു കണ്ണാടികള്‍ ഉണ്ടായിരുന്നു. സംശയം തോന്നി തള്ളിനോക്കിയപ്പോള്‍ ഉള്ളിലേക്കു തുറന്നു. അതിനുള്ളില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു'' - പൊലീസ് പറഞ്ഞു.
ടൊയ്ലറ്റ് രൂപമാറ്റം വരുത്തി രഹസ്യ മുറിയാക്കി മാറ്റിയതാണെന്ന് പൊലീസ് കണ്ടെത്തി. കെ മഹേന്ദ്രന് എന്നയാളാണ് ലോഡ്ജ് പാട്ടത്തിനെടുത്തു നടത്തുന്നത്. ഇയാളുടെ ജീവനക്കാരനായ ഗണേശനും പിടിയിലായിട്ടുണ്ട്. രഹസ്യ അറ നിര്‍മിച്ചത് ഇവരാണോ നേരത്തെ ലോഡ്ജ് നടത്തിയിരുന്നവരാണോയെന്ന് അന്വേഷിച്ചുവരികയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ