മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 

ഓഗസ്റ്റ് 31-ന് രാജീവ് കുമാർ ചുമതലയേൽക്കും. അശോക് ലാവസ സ്ഥാനമൊഴിയുന്നതോടെയാണ് നിയമനം
മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 

ന്യൂഡൽഹി: മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിയമ മന്ത്രാലയം വെള്ളിയാഴ്ച രാത്രിയോടെ
ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഓഗസ്റ്റ് 31-ന് രാജീവ് കുമാർ ചുമതലയേൽക്കും. അശോക് ലാവസ സ്ഥാനമൊഴിയുന്നതോടെയാണ് നിയമനം. 

1984-ബാച്ചിലെ ജാർഖണ്ഡ് കേഡറിലെ ഐഎഎസ് ഓഫീസറാണ് രാജീവ് കുമാർ. അശോക് ലാവസയെ കൂടാതെ സുശീൽ ചന്ദ്രയാണ് മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണർ. പബ്ലിക് പോളിസിയിലും പൊതുഭരണ രംഗത്തുമടക്കം നിരവധി മേഖലകളിലെ മുപ്പത് വർഷത്തെ അനുഭവ സമ്പത്തുണ്ട് രാജീവ് കുമാറിന്

ഏഷ്യൻ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് വേണ്ടിയാണ് അശോക് ലാവസ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം രാജിവെച്ചത്. ര​ണ്ടു വ​ർ​ഷം കാ​ലാ​വ​ധി ശേ​ഷി​ക്കേ​യാ​ണ് ലാവസ പ​ടി​യി​റ​ങ്ങു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം മു​ഖ്യ തെ​ര ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ വി​ര​മി​ക്കു​മ്പോ​ൾ ആ ​പ​ദ​വി​യി​ലെ​ത്തേ​ണ്ട മു​തി​ർ​ന്ന ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു ല​വാ​സ.

എ​ന്നാ​ൽ, മു​ഖ്യ ക​മ്മീ​ഷ​ണ​റാ​യി ല​വാ​സ വ​രു​ന്ന​തു ത​ട​യാ​ൻ കേ​ന്ദ്രം ക​രു​ക്ക​ൾ നീ​ക്കി​യി​രു​ന്ന​താ​യി ആ​രോ​പ​ണമുണ്ട്.  ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കു​മെ​തി​രാ​യ  പെ​രു​മാ​റ്റ ച്ച​ട്ട ലം​ഘ​ന പ​രാ​തി​കളി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടെ​ന്ന ക​മ്മീ​ഷ​ൻ തീ​രു​മാ​ന​ത്തോ​ടു ല​വാ​സ വിയോജിച്ചിരുന്നു.  ല​വാ​സ​യു​ടെ വിയോജിപ്പ് പരി​ഗണിക്കാതെ മു​ഖ്യ ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ​യും, ക​മ്മീ​ഷ​ണ​ർ സു​ശീ​ൽ ച​ന്ദ്ര​യും ചേ​ർ​ന്നു മോ​ദി​ക്കും ഷാ​യ്ക്കും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തു വി​വാ​ദ​വു​മാ​യി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com