കോവീഷില്‍ഡ് വാക്‌സിന്‍ എടുക്കേണ്ടത് രണ്ട് ഡോസ്, പ്രതിരോധ ശേഷി ജീവിത കാലം മുഴുവന്‍; ചിലവ് 500 രൂപ

ആദ്യ ഡോസ് എടുത്ത് 29 ദിവസത്തിന് ശേഷമായിരിക്കണം രണ്ടാമത്തെ ഡോസ് എടുക്കേണ്ടത് 
കോവീഷില്‍ഡ് വാക്‌സിന്‍ എടുക്കേണ്ടത് രണ്ട് ഡോസ്, പ്രതിരോധ ശേഷി ജീവിത കാലം മുഴുവന്‍; ചിലവ് 500 രൂപ

മുംബൈ: അവസാന ഘട്ട പരീക്ഷണങ്ങള്‍ വിജയിച്ച് കോവീഷീല്‍ഡ് വാക്‌സിന്‍ വിപണിയില്‍ എത്തിയാല്‍ വാക്‌സിന്‍ എടുക്കേണ്ടത് രണ്ട് ഡോസ്. ആദ്യ ഡോസ് എടുത്ത് 29 ദിവസത്തിന് ശേഷമായിരിക്കണം രണ്ടാമത്തെ ഡോസ് എടുക്കേണ്ടതെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ചര്‍ പി സി നമ്പ്യാര്‍ പറഞ്ഞു. 

രണ്ട് ഡോസ് എടുത്ത് കഴിഞ്ഞാല്‍ കോവിഡിനെതിരായ പ്രതിരോധ ശേഷി ജീവത കാലം മുഴുവന്‍ ലഭിക്കും. നിലവില്‍ ഒരു വ്യക്തിക്ക് ഒരു ഡോസിന് 250 രൂപ വില വരുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. രണ്ട് ഡോസ് എടുക്കാന്‍ 500 രൂപ. 

കോവിഡ് വാക്‌സിനിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ പുനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിച്ചതായും, മനുഷ്യനില്‍ പരീക്ഷണം നടത്തി വരുന്നതായും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതില്‍ വിജയിച്ചാല്‍ ഡിസംബറില്‍ തന്നെ വാക്‌സിന്‍ വിപണിയില്‍ എത്തും. 

ജൂലൈയോടെ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാനാവും.1500 പേരിലാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണം നടത്തുക. നിലവില്‍ പരീക്ഷണത്തിനും ഉത്പാദനം തുടങ്ങി വെക്കാനുമുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. വില്‍ക്കാന്‍ അനുമതി നല്‍കിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com