അഹമ്മദാബാദ്: കനത്ത മഴ തുടരുന്ന ഗുജറാത്തില്‍ ഡാമുകള്‍ നിറഞ്ഞ് കവിഞ്ഞു. രാജ്കോട്ടിലെ അജി അണക്കെട്ടും ജെത്പൂരിലെ ഭാദര്‍ അണക്കെട്ടുമാണ് നിറഞ്ഞുകവിഞ്ഞത്. ഭാദര്‍ അണക്കെട്ടിലെ 29 ഷട്ടറുകളാണ് തുറന്നുവിട്ടിരിക്കുന്നത്.
രാജസ്ഥാനിലും ഗുജറാത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 108 ഡാമുകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മെഹ്സന, പട്ന, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഗാന്ധിനഗര്‍, ആരവല്ലി, സുരേന്ദ്രനഗര്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശമുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് 44 നദികളും 41 തടാകങ്ങളും കവിഞ്ഞൊഴുകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഡാമുകളില്‍ ഒന്നായ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ 60.83 ശതമാനം വെള്ളമാണ് നിലവിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ