നിർമാണത്തിലിരുന്ന മേൽപാലം തകർന്നു വീണു; ഒഴിവായത് വലിയ ദുരന്തം

നിർമാണത്തിലിരുന്ന മേൽപാലം തകർന്നു വീണു; ഒഴിവായത് വലിയ ദുരന്തം

നിർമാണത്തിലിരുന്ന മേൽപാലം തകർന്നു വീണു; ഒഴിവായത് വലിയ ദുരന്തം

ന്യൂഡൽഹി: ഹരിയാനയിൽ നിർമാണത്തിലിരുന്ന മേൽപാലം പൊളിഞ്ഞു വീണു. ഹരിയാനയിലെ ഗുരുഗ്രാമിൽ ശനിയാഴ്ച രാത്രിയാണ് പാലം തകർന്ന് വീണത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. രാത്രിയിലാണ് പാലം തകർന്നത് എന്നതിനാൽ വലിയ അത്യാഹിതമാണ് ഒഴിവായത്. 

തിരക്കേറിയ സോനാ റോഡിന് കുറുകെ നിർമിച്ചു കൊണ്ടിരുന്ന ആറ് കിലോമീറ്റർ നീളമുള്ള മേൽപ്പാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ഭാഗത്ത് ശക്തമായ മഴ പെയ്തിരുന്നു.

തകർന്നു വീണ പാലത്തിന്റെ ഭാഗങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com