എഞ്ചിനിയറിങ് പരീക്ഷയില്‍ തോറ്റു; വേഗത്തില്‍ പണമുണ്ടാക്കാന്‍ പദ്ധതി, ഇന്റര്‍നെറ്റ് കഫെ ഉടമയെ തോക്കിന്‍മുനയില്‍ നിര്‍ത്തി 1.25ലക്ഷം കവര്‍ന്നു

കോളജ് പരീക്ഷയില്‍ പരാജയപ്പെട്ട ഇവര്‍ പഠനം ഉപേക്ഷിച്ചു. തുടര്‍ന്ന് പെട്ടെന്ന് പണം കണ്ടെത്താനുള്ള വഴിയെക്കുറിച്ചായി ചിന്ത. അങ്ങനെയാണ് കഫെ കൊള്ളയടിക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ത്തര്‍പ്രദേശില്‍ ഇന്റര്‍നെറ്റ് കഫെ ഉടമയെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവാക്കള്‍ 1.25 ലക്ഷം രൂപ കവര്‍ന്നു. ഗാസിയാബാദില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. എഞ്ചിനിയറിങ് പരീക്ഷയില്‍ തോറ്റതിനാല്‍, എളുപ്പത്തില്‍ പണമുണ്ടാക്കാനായിരുന്നു ഇരുവര്‍ സംഘത്തിന്റെ മോഷണം. 
സഹറാന്‍പൂര്‍ സ്വദേശി സച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളി പങ്കജിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. 

കോളജ് പരീക്ഷയില്‍ പരാജയപ്പെട്ട ഇവര്‍ പഠനം ഉപേക്ഷിച്ചു. തുടര്‍ന്ന് പെട്ടെന്ന് പണം കണ്ടെത്താനുള്ള വഴിയെക്കുറിച്ചായി ചിന്ത. അങ്ങനെയാണ് കഫെ കൊള്ളയടിക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയത്. വെള്ളിയാഴ്ച കടയിലെത്തിയ സംഘം, ഉടമയെ തോക്കിന്‍മുനയില്‍ നിര്‍ത്തി പണവുമായി കടന്നുകളയുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച തോക്കും കവര്‍ന്നെടുത്ത പണവും സച്ചിന്റെ പക്കില്‍നിന്നും പൊലീസ് പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com