ചുറ്റിലും പ്രളയ ജലം, പ്രത്യേക സംവിധാനത്തിലൂടെ താഴേക്ക് ഒഴുക്കിവിടുന്നു; വ്യത്യസ്തമായ മഴവെളള സംഭരണ മാതൃക (വീഡിയോ)

മഴവെളളം സംഭരിക്കുന്നതിന് ഉചിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതാണ് പലപ്പോഴും വര്‍ള്‍ച്ചയില്‍ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ട് നേരിടാന്‍ ഇടയാക്കുന്നത്
ചുറ്റിലും പ്രളയ ജലം, പ്രത്യേക സംവിധാനത്തിലൂടെ താഴേക്ക് ഒഴുക്കിവിടുന്നു; വ്യത്യസ്തമായ മഴവെളള സംഭരണ മാതൃക (വീഡിയോ)

കാലാവസ്ഥയില്‍ ഉണ്ടായ മാറ്റത്തെ തുടര്‍ന്ന് വെളളപ്പൊക്കവും വരള്‍ച്ചയും പതിവായിരിക്കുകയാണ്. വെളളപ്പൊക്കവും വരള്‍ച്ചയും ഒരേ പോലെ ജനജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. 

മഴവെളളം സംഭരിക്കുന്നതിന് ഉചിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതാണ് പലപ്പോഴും വര്‍ള്‍ച്ചയില്‍ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ട് നേരിടാന്‍ ഇടയാക്കുന്നത്.നിലവില്‍ മഴവെളള സംഭരണത്തിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലും അല്ലാതെയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തിലുളള ഒരു മികച്ച മാതൃക പങ്കുവെയ്ക്കുകയാണ് പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസ്.

പ്രളയജലം സംഭരിക്കുന്ന മാതൃകയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. മഴ ഇപ്പോള്‍ ഒരു പ്രത്യേക കാലത്ത് മാത്രമാണ് ലഭിക്കുന്നത്. അതിന് ശേഷം വരണ്ട കാലാവസ്ഥയാണ് കൂടുതലായി അനുഭവപ്പെടുന്നത്. അതിനാല്‍ മഴവെളള സംഭരണത്തിന് ഏറെ പ്രാധാന്യമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. 

പ്രളയജലം സംഭരിക്കുന്ന മാതൃകയാണ് വീഡിയോയിലുളളത്. ഒഴുകി വരുന്ന വെളളം പ്രത്യേക തയ്യാറാക്കിയ സംവിധാനത്തിലൂടെ താഴേക്ക് ഒഴുക്കി വിടുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എവിടെ നിന്നുളള ദൃശ്യങ്ങളാണ് എന്ന് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com