അണ്‍ലോക്ക് 4.0: മെട്രോ ട്രെയിന്‍ ഓടും, വിദ്യാലയങ്ങള്‍ അടഞ്ഞുതന്നെ, തിയേറ്ററുകള്‍ തുറക്കില്ല; മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ 

പൊതുപരിപാടികള്‍ക്ക് സെപ്തംബര്‍ 21 മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്
അണ്‍ലോക്ക് 4.0: മെട്രോ ട്രെയിന്‍ ഓടും, വിദ്യാലയങ്ങള്‍ അടഞ്ഞുതന്നെ, തിയേറ്ററുകള്‍ തുറക്കില്ല; മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ 

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിനു നിലവില്‍ വരുന്ന അണ്‍ലോക്ക് 4 മാര്‍ഗരേഖ പുറത്തിറക്കി. മെട്രോ ട്രെയില്‍ സര്‍വീസ് അടുത്ത മാസം ഏഴ് മുതല്‍ പുനരാരംഭിക്കും. പൊതുപരിപാടികള്‍ക്ക് സെപ്തംബര്‍ 21 മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്. 100 പേരെ വരെ കൂട്ടായ്മകളില്‍ അനുവദിക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം 30 വരെ തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസിന് 50 ശതമാനം അധ്യാപകര്‍ക്ക് സ്‌കൂളിലെത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്. 

സിനിമാ ഹാളുകള്‍ നീന്തല്‍ കുളങ്ങള്‍ അടഞ്ഞുകിടക്കു. ഓപ്പണ്‍ എയര്‍ തിയേറ്റര്‍ അനുവദിക്കും. സംസ്ഥാന അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com