11കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയി; മോചനത്തിനായി രണ്ട് കോടി ആവശ്യപ്പെട്ടു; 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കുട്ടിയെ രക്ഷിച്ചു

11കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയി; മോചനത്തിനായി രണ്ട് കോടി ആവശ്യപ്പെട്ടു; 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കുട്ടിയെ രക്ഷിച്ചു
11കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയി; മോചനത്തിനായി രണ്ട് കോടി ആവശ്യപ്പെട്ടു; 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കുട്ടിയെ രക്ഷിച്ചു

ബംഗളൂരു: പട്ടം പറത്താന്‍ കൊണ്ടു പോകാമെന്ന് പ്രലോഭിപ്പിച്ച് 11 വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ആറംഗ സംഘത്തിന്റെ ശ്രമം. ആറ് യുവാക്കളടങ്ങിയ സംഘത്തെ 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കീഴടക്കി പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി. ബംഗളൂരു നഗരത്തിലാണ് സംഭവം നടന്നത്. 

മുഹമ്മദ് സയ്ന്‍, മുഹമ്മദ് ഷാഹിദ്, ഖലീല്‍, ഫയ്‌സന്‍, ഫഹിം, മുസ്മില്‍ എന്നിവരാണ് അറസ്റ്റിലായത്. ആറ് പേരും 25 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. കോളജ് പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ ആഡംബര ജീവിതത്തിനായി പണം കണ്ടെത്തുക ലക്ഷ്യമിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചത്. 

ഓഗസ്റ്റ് ആദ്യ ആഴ്ചയിലാണ് ഇവര്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിനായി 11കാരന്റെ വീടിനടുത്തായി ഇവര്‍ താമസവും തുടങ്ങി. ഇതിന് ശേഷം വ്യാഴാഴ്ച ഇവരിലൊരാള്‍ കുട്ടിയെ പട്ടം പറത്താന്‍ കൊണ്ടു പോകാമെന്ന് വാഗ്ദാനം ചെയ്തു. സംഘത്തിലെ മറ്റൊരാള്‍ കുറച്ച് ദൂരയായി ഒരു സ്വിഫ്റ്റ് കാറുമായി കാത്തു നിന്നു. കുട്ടിയുമായി ഇവിടെയത്തിയ സംഘം കുട്ടിയെ ഉറക്ക ഗുളിക കലര്‍ത്തിയ ശീതള പാനീയം കുടിപ്പിച്ചു. ഉറങ്ങിയ കുട്ടിയുമായി ഇവര്‍ അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോയി. 

ഈ സമയത്ത് കുട്ടിയെ കാണാതെ മാതാപിതാക്കള്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അതിനിടെ രണ്ട് കോടി നല്‍കിയാല്‍ കുട്ടിയെ വിട്ടുതരാമെന്ന് എഴുതിയ കുറിപ്പുമായി സംഘത്തിലൊരാള്‍ കുട്ടിയുടെ അച്ഛനെ സമീപിച്ചു. 

പിന്നീട് സംഘത്തിലെ മറ്റൊരാള്‍ ഇക്കാര്യം ഓര്‍മിപ്പിച്ച് പുലര്‍ച്ചെ 1.45 കുട്ടിയുടെ അച്ഛനുമായി വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ വന്നതിന് പിന്നാലെ കുട്ടിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. 

ഉടന്‍ തന്നെ തിരച്ചില്‍ നടത്തിയ പൊലീസ്, ആറംഗ സംഘത്തെ ഏറ്റുമുട്ടലില്‍ കീഴടക്കുകയായിരുന്നു. 16 മണിക്കൂറോളമാണ് പൊലീസും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com