'ഒരു യുഗത്തിന്റെ അവസാനം';  വികസന കുതിപ്പില്‍ മായാത്ത മുദ്ര പതിപ്പിച്ച അതികായനെന്ന് പ്രധാനമന്ത്രി

മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ കുമാര്‍ മുഖര്‍ജിയുടെ മരണത്തില്‍ അനുശേചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
'ഒരു യുഗത്തിന്റെ അവസാനം';  വികസന കുതിപ്പില്‍ മായാത്ത മുദ്ര പതിപ്പിച്ച അതികായനെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ കുമാര്‍ മുഖര്‍ജിയുടെ മരണത്തില്‍ അനുശേചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും.  ഒരു യുഗത്തിന്റെ അവസാനമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തിന്റെ മുന്നേറ്റത്തില്‍ മായാമുദ്രപതിച്ച അതികായനാണ് പ്രണബ് മുഖര്‍ജിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പണ്ഡിതന്‍, രാഷ്ട്രതന്ത്രജ്ഞന്‍ തുടങ്ങി വിവിധ മേഖലകളില്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

വൈകീട്ട് 5.50 ഓടെയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.85 വയസായിരുന്നു. മകന്‍ അഭിജിത് മുഖര്‍ജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായിരുന്നു. കോവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. 

2019ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ബഹുമതി നല്‍കിയത്. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ '17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com