ചികിത്സയ്‌ക്കെത്തിയ സഹോദരിമാരെ പീഡിപ്പിച്ചു; വ്യാജവൈദ്യന്‍ അറസ്റ്റില്‍

ചികിത്സയ്‌ക്കെത്തിയ സഹോദരിമാരെ പീഡിപ്പിച്ചു; വ്യാജവൈദ്യന്‍ അറസ്റ്റില്‍

പെണ്‍കുട്ടികളും അവരുടെ കുടുംബാംഗങ്ങളും ഏറെക്കാലമായി ചികിത്സയ്ക്കായി അഷ്‌റഫിനെ സമീപിക്കാറുണ്ടായിരുന്നു

അനന്ത്‌നാഗ്: ചികിത്സയ്‌ക്കെത്തിയ സഹോദരിമാരെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടികളുടെ പിതാവ് നല്‍കിയ പരാതിയില്‍ വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ അകിങ്കം അച്ചാബല്‍ പ്രദേശത്ത് നിന്നാണ് വ്യാജ വൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രദേശത്തെ പ്രധാന വൈദ്യനായാണ് അഷ്‌റഫ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ ഒരു വ്യാജ വൈദ്യനാണെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടികളും അവരുടെ കുടുംബാംഗങ്ങളും ഏറെക്കാലമായി ചികിത്സയ്ക്കായി അഷ്‌റഫിനെ സമീപിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയത്. ഭയം കാരണം പെണ്‍കുട്ടികള്‍ ഇക്കാര്യം മറ്റാരോടും പറഞ്ഞിരുന്നില്ല.

എന്നാല്‍ അടുത്തിടെയാണ് അഷ്‌റഫ് സ്ഥിരമായി പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ അവര്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞത്. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.

ചികിത്സയുടെ പേരില്‍ അഷ്‌റഫ് ഏറെക്കാലമായി തന്റെ മക്കളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടികളുടെ പിതാവ് പറഞ്ഞു. തുടര്‍ന്നാണ് പരാതി നല്‍കിയത്. പൊലീസ് ചോദ്യം ചെയ്യല്ലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മറ്റ് നിരവധി പെണ്‍കുട്ടികളെയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തതായി വിവരമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com