പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജന്മദിനത്തില്‍ രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത പുലിയെ ദത്തെടുത്ത് കലക്ടറുടെ മകള്‍; 17കാരിയുടെ മാതൃക

കാഴ്ച വൈകല്യമുള്ള പുലിയെ ദത്തെടുത്ത് കലക്ടറുടെ മകള്‍

മുംബൈ: കാഴ്ച വൈകല്യമുള്ള പുലിയെ ദത്തെടുത്ത് കലക്ടറുടെ മകള്‍. മുംബൈ സബര്‍ബന്‍ കലക്ടറുടെ 17 വയസുള്ള മകളാണ് ജന്മദിനത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാഴ്ച വൈകല്യമുള്ള പുലിയെ ദത്തെടുത്തത്. 

പശ്ചിമ ഘട്ട മലനിരയില്‍ നിന്നാണ് പുലിയെ കണ്ടെടുത്തത്. നിലവില്‍ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ് പുലിയെ. 17കാരിയായ വേദാംഗിയാണ് ജന്മദിനത്തില്‍ പുലിയുടെ സംരക്ഷണം ഏറ്റെടുത്തത്. മുംബൈ സബര്‍ബന്‍ കലക്ടര്‍ മിലിന്ദ് ബോറിക്കറിന്റെ മകളാണ് വേദാംഗി.

2019ലാണ് ആദ്യമായി വന്യമൃഗത്തെ ദത്തെടുക്കണമെന്ന ആഗ്രഹം പെണ്‍കുട്ടി പ്രകടിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയുടെ സഹായത്തിന് എത്തിയത്. പുലി ആരോഗ്യനില വീണ്ടെടുത്തതില്‍ സന്തോഷിക്കുന്നതായി മിലിന്ദ് ബോറിക്കര്‍ പറയുന്നു. 

അടുത്തിടെ വന്യമൃഗങ്ങളെ ഒരു വര്‍ഷം സ്‌പോണ്‍സര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം ഏറ്റെടുക്കാനുള്ള അനുമതിയാണ് നല്‍കിയത്. 2012ല്‍ കരിമ്പ് തോട്ടത്തില്‍ ആളിപടര്‍ന്ന തീ മൂലം ഉണ്ടായ അപകടത്തിലാണ് പുലിയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമായത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com