ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല; ഉയര്‍ന്ന ജാതിക്കാരന്റെ കുടുംബപ്പേര് ഉപയോഗിച്ചു; ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം

ഷര്‍ട്ടിന്റെ ബട്ടണ്‍ ശരിയായി ധരിക്കാത്തതിനും  ഉയര്‍ന്ന ജാതിക്കാരന്റെ കുടുംബപേര് ഉപയോഗിച്ചതിനെയും തുടര്‍ന്ന് പട്ടികജാതി വിഭാഗത്തില്‍പെട്ട യുവാവിന് ക്രൂരമര്‍ദ്ദനം
ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല; ഉയര്‍ന്ന ജാതിക്കാരന്റെ കുടുംബപ്പേര് ഉപയോഗിച്ചു; ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം

അഹമ്മദാബാദ്: ഷര്‍ട്ടിന്റെ ബട്ടണ്‍ ശരിയായി ധരിക്കാത്തതിനും  ഉയര്‍ന്ന ജാതിക്കാരന്റെ കുടുംബപേര് ഉപയോഗിച്ചതിനെയും തുടര്‍ന്ന് പട്ടികജാതി വിഭാഗത്തില്‍പെട്ട യുവാവിന് ക്രൂരമര്‍ദ്ദനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.  ഓട്ടോ മൊബൈല്‍ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനായ യുവാവിന് നേരെയായിരുന്നു ആക്രമണം. 

ഭാരത് ജാദവ് എന്ന 21കാരന് നേരെയായിരുന്നു മര്‍ദ്ദനം. സനന്ദ് നിവാസിയായ നരേന്ദ്ര രജപുത്തിന്റെയും മറ്റൊരു ഓട്ടോ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരനുമാണ് മര്‍ദ്ദിച്ചത്. കമ്പനിയില്‍ ജോലിക്കെത്തിയപ്പോള്‍  ജാദവിനെ ഇവര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. എന്തുകൊണ്ടാണ് ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതെന്നായിരുന്നു ആദ്യചോദ്യം. ആയാള്‍ ശരിയായി ബട്ടണ്‍ ഇട്ടതിന് പിന്നാലെ ഗ്രാമത്തിന്റെ പേരും കുടുംബത്തിന്റെ  പേരും ചോദിച്ചു. ക്ഷത്രിയ വിഭാഗത്തില്‍പ്പെട്ട ദര്‍ബാര്‍ സമുദായക്കാരനാണോ എന്നായി അടുത്ത ചോദ്യം. എന്നാല്‍ താന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവനാണെന്നായിരുന്നു ഭാരതിന്റെ മറുപടി. ഇത് കേട്ടയുടനെ രജപുത്തിന് ദേഷ്യം വന്നു. എന്തിനാണ് ഈ പേര് ഉപയോഗിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ രജപുത്ത് എനിക്ക് സഹോദരനെ പോലെയാണെന്ന് പറഞ്ഞു. ഇതിന് പിന്നാലെ ജോലി കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് ഇവര്‍ പിരിഞ്ഞു.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുറത്ത് കാത്തുനിന്ന രജപുത്തും സംഘവും യുവാവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ദളിത് വിഭാഗത്തില്‍ പ്പെട്ട ഒരാള്‍ എങ്ങനൊയണ് ഉന്നതകുടുംബത്തില്‍പ്പെട്ട കുടുംബപേര് ഉപയോഗിക്കുന്നതെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com