കോണ്‍ഗ്രസിന്റെ വമ്പന്‍ തോല്‍വി : തെലങ്കാന പിസിസി പ്രസിഡന്റ് രാജിവെച്ചു

പിസിസി പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ റെഡ്ഡിയാണ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിഞ്ഞത്
കോണ്‍ഗ്രസിന്റെ വമ്പന്‍ തോല്‍വി : തെലങ്കാന പിസിസി പ്രസിഡന്റ് രാജിവെച്ചു

ഹൈദരാബാദ് : ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു. പിസിസി പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ റെഡ്ഡിയാണ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിഞ്ഞത്. 

താന്‍ പിസിസി അധ്യക്ഷ പദം ഒഴിയുകയാണെന്നും പുതിയ പ്രസിഡന്റിനെ ഉടന്‍ നിയമിക്കണമെന്നും ഉത്തംകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 150 ഡിവിഷനുകളിലേക്ക് നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത്. 

നാല്‍ഗോണ്ട മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ ഉത്തംകുമാര്‍ 2015ലാണ് തെലങ്കാന പിസിസി അധ്യക്ഷനാകുന്നത്. 2018 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയെ തുടര്‍ന്ന് പിസിസി അധ്യക്ഷപദം ഒഴിയാന്‍ സന്നദ്ധത അറിയിച്ചെങ്കിലും തുടരാന്‍ സോണിയ നിര്‍ദേശിച്ചു. 

ആകെയുള്ള 150 സീറ്റുകളില്‍ 146 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ 56 ഇടത്ത് വിജയിച്ച ടിആര്‍എസാണ് മുന്നില്‍.  46 സീറ്റുകള്‍ കരസ്ഥമാക്കി ബിജെപി രണ്ടാമത്തെ വലിയ കക്ഷിയായി. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം  42 സീറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com